അഭിമുഖീകരിച്ചത് ഏറ്റവും ചൂടേറിയ ഫെബ്രുവരി; ചൂട് ഇനിയും കനക്കുമെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പുറത്തുവിട്ട കണക്കുകൾ പ്രകാരം, 1901 ൽ താപനില രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ചൂടേറിയ ഫെബ്രുവരിയാണിതെന്ന് റിപ്പോർട്ട്. കഴിഞ്ഞ മാസം 29.5 ഡിഗ്രി സെൽഷ്യസായിരുന്നു ഉയർന്ന താപനില. മാർച്ച്, മെയ് മാസങ്ങളിൽ ചൂട് ഇനിയും കൂടുമെന്നാണ് മുന്നറിയിപ്പ്. ഈ വേനൽക്കാലത്ത് രാജ്യത്തിന്‍റെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ ദിവസേന താപനില ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഉഷ്ണതരംഗ സംഭവങ്ങൾ വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും പുതിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. മാർച്ച്, മെയ് മാസങ്ങളിൽ കൂടുതൽ ഉഷ്ണതരംഗ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ട്. ഇത് ഗോതമ്പ് ഉത്പാദനത്തെയും ബാധിച്ചേക്കാം. 2022 ൽ ഉഷ്ണതരംഗ സംഭവങ്ങൾ കാരണം രാജ്യത്തെ ഗോതമ്പ് ഉൽപാദനത്തിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. സാധാരണയെ അപേക്ഷിച്ച് മഴയുടെ അളവിലും കുറവുണ്ടായി. ഫെബ്രുവരി മാസത്തിൽ മാത്രം മഴയിൽ 68 ശതമാനം കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി രാജ്യത്ത് ഉഷ്ണതരംഗ സംഭവങ്ങളിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Related Posts