ദിവംഗതനായ കുവൈറ്റിലെ പ്രശസ്ത സാഹിത്യകാരൻ ഷെയ്ഖ് ദുവായിജ് അൽ ഖലീഫ അൽ സബാഹിന് ഇന്ത്യൻ സമൂഹം ആദരവ് അർപ്പിച്ചു
കുവൈറ്റ്: കുവൈറ്റിലെ പ്രശസ്ത സാഹിത്യകാരൻ ഷെയ്ഖ് ദുവായിജ് അൽ ഖലീഫ അൽ സബാഹിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ സ്ഥാനപതി അനുശോചനം രേഖപ്പെടുത്തി. "ഷെയ്ഖ് ദുഐജ് ഖലീഫ അലബ്ദുല്ല അൽഖലീഫ അൽ സബാഹിന്റെ ആകസ്മിക വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ഇന്ത്യയുടെയും കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന്റെയും ഉറ്റ സുഹൃത്തായിരുന്നു അദ്ദേഹം" ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നതായി ഇന്ത്യൻ അംബാസിഡർ സിബി ജോർജ് ട്വിറ്ററിൽ കുറിച്ചു.
ഷെയ്ഖ് ദുവായിജ് അൽ ഖലീഫ അൽ സബാഹിന്റെ (50) അന്ത്യം ഡിസംബർ 11, ശനിയാഴ്ച രാവിലെ ആയിരുന്നു. 1971-ൽ ജനിച്ച അൽ ഖലീഫ, പരേതനായ അമീർ ഷെയ്ഖ് ജാബർ അൽ-അഹമ്മദിന്റെ കൊച്ചുമക്കളിൽ ഒരാളാണ്, അദ്ദേഹത്തിന്റെ മാതാവ് ഷെയ്ഖ ലുൽവ ജാബർ അൽ-അഹ്മദും, പിതാവ് ഷെയ്ഖ് ഖലീഫ അൽ-അബ്ദുള്ള അൽ-ഖലീഫ ബിൻ അബ്ദുല്ല അൽ-സബയുമാണ്.
1993-ൽ ദുവായിജ് അൽ-സബാഹ് കുവൈറ്റ് ജേണലിസ്റ്റ് അസോസിയേഷനിൽ അംഗമായി, ഇത് അദ്ദേഹത്തിന്റെ ആദ്യ അംഗത്വമായിരുന്നു, 1996-ൽ അറബ് ജേണലിസ്റ്റ് അസോസിയേഷനിൽ മറ്റൊരു അംഗത്വവും അദ്ദേഹത്തിന് ലഭിച്ചു. കുവൈറ്റ് നാഷണൽ ഫിലിം കമ്പനിയിലെ മറ്റ് അംഗത്വങ്ങൾ, ആഴ്സണൽ ഇംഗ്ലീഷ് ക്ലബ്ബിന്റെ ഓണററി അംഗവും, 1995 ആയപ്പോഴേക്കും, കുവൈറ്റ് സ്റ്റേറ്റിന്റെ വിദേശകാര്യ മന്ത്രാലയത്തിനുള്ളിലെ ഒരു നയതന്ത്രജ്ഞനായി ദുവായിജ് അൽ-സബാഹ് ഹോണററി പ്രസിഡന്റായി നിയമിതനായി.
ലഭിച്ച സ്ഥാനങ്ങൾക്ക് പുറമേ, അദ്ദേഹത്തിന് എഴുത്തിലും രചനയിലും താൽപ്പര്യമുണ്ടായിരുന്നു, കൂടാതെ നിരവധി ഗാനങ്ങളും നാടകങ്ങളും പരമ്പരകളും എഴുതാനും "അൽ-ഓസ്ര മാസിക, അൽ-നഹ്ദ മാസിക, കലാം അൽ-നാസ് മാസിക, ക്രൈം മാസിക" തുടങ്ങിയ അറബ് മാസികകളിലും എഴുതി . മികച്ച ഗൾഫ് കവി എന്ന പദവി നേടും വിധം കവിതാരംഗത്തും അദ്ദേഹം മികവ് പുലർത്തി.
കുവൈറ്റിലെ നിരവധി സംഘടനകളും, വ്യക്തികളും അനുശോചനം രേഖപ്പെടുത്തി.