പരിക്ക് ഗുരുതരം; നെയ്മർ ഈ സീസണിൽ കളിക്കില്ല
പാരിസ്: കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി സൂപ്പർ താരം നെയ്മർ ഈ സീസണിൽ കളിക്കില്ല. പരിക്ക് ഗുരുതരമാണെന്നും നെയ്മറെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്നും ക്ലബ് അറിയിച്ചു. ഫെബ്രുവരി 20ന് ലില്ലിനെതിരായ മത്സരത്തിനിടെയാണ് നെയ്മറിന് പരിക്കേറ്റത്. ഈ സീസണിൽ ഫ്രഞ്ച് ലീഗിൽ 13 ഗോളുകളും 11 അസിസ്റ്റുകളും നെയ്മർ നേടിയിട്ടുണ്ട്.