കേരളത്തിലേക്കുള്ള യാത്ര ദുർഘടമേറിയത്; കൂടുതൽ ട്രെയിനുകൾ ആവശ്യപ്പെട്ട് ശിവദാസൻ എംപി

ദില്ലി: കേരളത്തിനായി കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ എം.പി വി.ശിവദാസൻ റെയിൽവേ മന്ത്രിക്ക് കത്തയച്ചു. ഡൽഹി, ബെംഗളൂരു, മുംബൈ, ചെന്നൈ, കൊൽക്കത്ത നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് വേണ്ടത്ര ട്രെയിനുകൾ ഇല്ലെന്നും വിമാന നിരക്ക് കുത്തനെ ഉയർന്നതോടെ വിമാനയാത്ര അപ്രാപ്യമാണെന്നും കേരളത്തിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്നും കത്തിൽ പറയുന്നു. അതേസമയം ബഫർ സോൺ വിഷയത്തിൽ അഡ്വ. ഡീൻ കുര്യാക്കോസും കെ മുരളീധരനും പാർലമെന്‍റിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. കസ്തൂരിരംഗൻ റിപ്പോർട്ടിനു മേൽ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നാണ് നോട്ടീസിന്റെ ഉള്ളടക്കം.  തവാങ്ങിലെ ഇന്ത്യ-ചൈന സംഘർഷം സംബന്ധിച്ച് സഭ നിർത്തിവയ്ക്കണമെന്നും ചർച്ച നടത്തണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് എം പി മനീഷ് തിവാരി ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കെ സുധാകരൻ, അബ്ദുസമദ് സമദാനി, ഇ ടി മുഹമ്മദ് ബഷീർ, നവാസ് കനി എം പി എന്നിവരും ചൈന വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സഭയിൽ നോട്ടീസ് നൽകിയിട്ടുണ്ട്.

Related Posts