കെ-ഫോൺ എത്തി; ജില്ലയിൽ ഇതുവരെ 2667 കണക്ഷനുകൾ

എല്ലാവർക്കും ഇന്റർനെറ്റ് എന്ന സ്വപ്നപദ്ധതി സംസ്ഥാനത്ത് യാഥാർഥ്യമാകുമ്പോൾ ജില്ലയിൽ നൽകിയത് 2667 കണക്ഷനുകൾ. ജില്ലയിൽ 2039 സർക്കാർ സ്ഥാപനങ്ങളിലായി 2009 കണക്ഷനുകൾ നൽകി. 658 വീടുകളിലും കണക്ഷനുകൾ നൽകി. ശേഷിക്കുന്ന കണക്ഷനുകൾ ഈ മാസത്തോടെ പൂർത്തീകരിക്കും. ഡിജിറ്റൽ ഡിവൈഡ് ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യം വെക്കുന്നത്.

ജില്ലയിൽ ഓരോ നിയോജക മണ്ഡലങ്ങളിലും 100 വീടുകൾ വീതം 1300 കണക്ഷനും 2478 സർക്കാർ സ്ഥാപനങ്ങളിലുo കെ ഫോൺ കണക്ഷൻ നൽകും. ദേശീയപാത വികസനത്തിന്റെ ഭാഗമായി നടക്കുന്ന പ്രവർത്തന തടസ്സങ്ങൾ നീക്കി കെഫോൺ കണക്ഷൻ പൂർണതയിലെത്തിക്കാനുള്ള നടപടി ദ്രുതഗതിയിൽ പുരോഗമിച്ച് വരികയാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കു സൗജന്യമായും മറ്റുള്ളവർക്കു മിതമായ നിരക്കിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കുകയാണു കെ-ഫോണിലൂടെ സർക്കാർ ലക്ഷ്യംവയ്ക്കുന്നത്.

ഒല്ലൂർ നിയോജക മണ്ഡലതല ഉദ്ഘാടനം മൂർക്കനിക്കര ഗവ. യു. പി. സ്കൂളിൽ റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ.രാജൻ ഓൺലൈനായി നിർവ്വഹിച്ചു.സർവ്വതല സ്പർശിയായ വികസന മുന്നേറ്റത്തിന് കേരളം സാക്ഷ്യം വഹിക്കുകയാണെന്ന് മന്ത്രി കെ രാജൻ അഭിപ്രായപ്പെട്ടു.കേരളം എല്ലാ തലത്തിലും വികസനത്തിൻ്റെ പുതിയ മുഖം കെ ഫോണിലൂടെ നൽകുന്നത് . കേരളത്തിന് സ്വന്തമെന്ന് പ്രഖ്യാപിക്കാനുതകുന്ന ഇൻറർനെറ്റ് ശൃംഖലയാണ് കെഫോനെന്നും മന്ത്രി കൂട്ടിച്ചേർത്തു.നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീവിദ്യ രാജേഷ് അധ്യക്ഷയായി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ രവി മുഖ്യാതിഥിയും. ജില്ലാ പഞ്ചാത്തംഗം കെ വി സജു വിശിഷ്ടാതിഥിയുമായി .

ഇരിങ്ങാലക്കുട നിയോജക മണ്ഡലം കെ ഫോൺ ഉദ്ഘാടനം ഇരിങ്ങാലക്കുട നടവരമ്പ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഓൺലൈനായി നിർവ്വഹിച്ചു. സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളിലും ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനും സാമൂഹിക പുരോഗതിയെ സഹായിക്കാനും കെ ഫോൺ പ്രയോജനപ്പെടുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രൻ, വേളൂക്കര പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് ധനീഷ് , കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി ലത, മുകുന്ദപുരം താലൂക്ക് തഹസിൽദാർ ശാന്തകുമാരി, നടവരമ്പ് എച്ച്എസ്എസ് പ്രിൻസിപ്പാൾ എം കെ പ്രീതി തുടങ്ങിയവർ പങ്കെടുത്തു.

കുന്നംകുളം നിയോജക മണ്ഡലത്തിൽ നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ എ സി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആൻസി വില്യംസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.

ഗുരുവായൂര്‍ നഗരസഭ ടൗണ്‍ഹാളില്‍ എന്‍ കെ അക്ബർ എംഎൽഎയുടെ അധ്യക്ഷതയില്‍ ഗുരുവായൂര്‍ നിയോജകമണ്ഡലതല ഉദ്ഘാടന ചടങ്ങ് നടന്നു.നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ്, ചാവക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, നഗരസഭ ജനപ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

നാട്ടിക നിയോജക മണ്ഡലതല ഉദ്ഘാടനം എ.എസ്.സി.ബി അമ്മാടം ഓഡിറ്റോറിയത്തിൽ സി സി മുകുന്ദൻ എംഎൽഎ നിർവഹിച്ചു. പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിത സുഭാഷ് അധ്യക്ഷയായി. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കെ രാധാകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ്മാർ തുടങ്ങിയവർ പങ്കെടുത്തു.

ചേലക്കര നിയോജകമണ്ഡലതല ഉദ്‌ഘാടനം മുള്ളൂർക്കര ഗ്രാമ പഞ്ചായത്ത് പ്രിയദർശിനി ഓഡിറ്റോറിയത്തിൽ മന്ത്രി കെ രാധാകൃഷ്ണൻ ഓൺലൈനായി നിർവ്വഹിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ബി നഫീസ അധ്യക്ഷയായി.കെ ഫോൺ ജില്ലാ പ്രതിനിധി ഹരികൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. തലപ്പിള്ളി താലൂക്ക് തഹസിൽദാർ എം സി അനുപമൻ, മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ മേലേടത്ത്, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

തൃശ്ശൂർ നിയോജകമണ്ഡലതല ഉദ്ഘാടനം ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ പി ബാലചന്ദ്രൻ എംഎൽഎ നിർവഹിച്ചു. തൃശ്ശൂർ കോർപ്പറേഷൻ മേയർ എം കെ വർഗീസ് അധ്യക്ഷനായി. ഡെപ്യൂട്ടി മേയർ എം എൽ റോസി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

മണലൂർ നിയോജകമണ്ഡലം ഉദ്ഘാടനം അരിമ്പൂർ പഞ്ചായത്തിൽ മുരളി പെരുനെല്ലി എംഎൽഎ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സ്മിത അജയകുമാർ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.

വടക്കാഞ്ചേരി നിയോജക മണ്ഡലതല ഉദ്ഘാടനം വടക്കാഞ്ചേരി മുണ്ടത്തിക്കോട് സോണൽ ഓഫീസ് പരിസരത്ത് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ പി എൻ സുരേന്ദ്രൻ അധ്യക്ഷനായി.പഞ്ചായത്ത് പ്രസിഡണ്ടുമാർ , ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

പുതുക്കാട് മണ്ഡലം കെഫോൺ ഉദ്ഘാടനം വരന്തരപ്പിള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു. കൊടകര ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട് എം ആർ രഞ്ജിത് അധ്യക്ഷനായി. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു

കയ്പമംഗലം നിയോജക മണ്ഡലതല ഉദ്ഘാടനം മതിലകം ഇ വി ജി സാംസ്കാരിക നിലയത്തിൽ ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ നിർവ്വഹിച്ചു. മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സീനത്ത് ബഷീർ അധ്യക്ഷയായി. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ഗിരിജ മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

കൊടുങ്ങല്ലൂർ നിയോജക മണ്ഡലം തല കെ ഫോൺ പദ്ധതിയുടെ ഉദ്ഘാടനം പുല്ലുറ്റ് വി കെ രാജൻ മെമ്മോറിയൽ ഗവ ഹയർ സെക്കന്ററി സ്കൂളിൽ അഡ്വ :വി ആർ സുനിൽ കുമാർ എം എൽ എ നിർവഹിച്ചു. കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ ടി കെ ഗീത അധ്യക്ഷയായി.

മാള പഞ്ചായത്ത് പ്രസിഡണ്ട് സിന്ധു അശോക്, കൗൺസിലർമാർ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ചാലക്കുടി നിയോജക മണ്ഡലത്തിൽ ജി എച്ച് എസ് വി. ആർ പുരം സ്കൂളിൽ നടന്നു.

Related Posts