പെരിങ്ങോട്ടുകര ഞാറ്റുവെട്ടി കല്ലട ഭഗവതി ക്ഷേത്രത്തിൽ കളംപാട്ട് മഹോത്സവം നടത്തി
തൃശ്ശൂർ: പെരിങ്ങോട്ടുകര ഞാറ്റുവെട്ടി കല്ലട ഭഗവതി ക്ഷേത്രത്തിൽ കളംപാട്ട് മഹോത്സവം നടത്തി. ഞായറാഴ്ച്ച രാവിലെ നടതുറക്കൽ, നിർമാല്യം, അഭിഷേകം, ഉഷപൂജ, മഹാഗണപതി ഹവനം, മുത്തപ്പൻ മാർക്ക് കളമെഴുത്തുപാട്ട്, ഉപദേവന്മാർക്ക്പൂജ, മുത്തപ്പൻമാരുടെ കളത്തിൽ നൃത്തം, ഉച്ചപൂജ, കരിങ്കുട്ടി സ്വാമിക്ക് കളമെഴുത്ത് പാട്ടും കളത്തിൽ നൃത്തവും ഉച്ചയ്ക്ക് അന്നദാനം, ശ്രീ വീരഭദ്ര സ്വാമിക്ക് കളമെഴുത്തുപാട്ട് സ്വാമിയുടെ കളത്തിൽ നൃത്തം, വൈകീട്ട് ദീപാരാധന, ചുറ്റുവിളക്ക്, തുടർന്ന് ശ്രീ ഭദ്രകാളിദേവിക്ക് കളമെഴുത്തുപാട്ട് ഉണ്ടായി. തുടർന്ന് പറ നിറയ്ക്കൽ, കളത്തിൽ പൂജ എന്നിവ നടന്നു. ക്ഷേത്രസമിതി ഭാരവാഹികളായ പ്രസിഡന്റ് എൻ യു രവീന്ദ്രൻ, സെക്രട്ടറി സുഭാഷ് ഞാറ്റുവെട്ടി, ഖജാൻജി എൻ ഐ രാധാകൃഷ്ണൻ, വൈസ് പ്രസിഡണ്ടുമാരായ എൻ ആർ രാമൻ, എൻ എം ബാബുരാജ്, എൻ ജി മണികണ്ഠൻ, ജോ സെക്രട്ടറിമാരായ എൻ എസ് പ്രകാശൻ, എൻ എസ് നാരായണൻ, എൻ കെ ദിവാകരൻ എന്നിവർ നേതൃത്വം നൽകി.