കേരള സംഗീത നാടക അക്കാദമി പ്രൊഫഷണല്‍ നാടകോത്സവം ഏങ്ങണ്ടിയൂരില്‍ ഇന്ന് ആരംഭിക്കും
തൃശ്ശൂർ: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന പ്രൊഫഷണല്‍ നാടകോത്സവം ഏങ്ങണ്ടിയൂരില്‍ഇന്ന് ആരംഭിക്കും. വൈകീട്ട് ആറിന് ഏങ്ങണ്ടിയൂർ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ഹാളില്‍ ആരംഭിക്കുന്നനാടകോത്സവം എന്‍ കെ അക്ബര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. നാടകോത്സവ കമ്മിറ്റി ചെയര്‍മാന്‍അരവിന്ദന്‍ പണിക്കശ്ശേരി അധ്യക്ഷത വഹിക്കും. അക്കാദമി നിര്‍വ്വാഹക സമിതി അംഗം രേണു രാമനാഥ്, പ്രൊഫ. ടി ആര്‍ ഹാരിസ്മാസ്റ്റര്‍ എന്നിവര്‍ സംസാരിക്കും. നാടകോത്സവ കമ്മിറ്റി കണ്‍വീനര്‍ സുബ്രഹ്‌മണ്യന്‍തിരുമംഗലത്ത് സ്വാഗതവും ഏങ്ങണ്ടിയൂര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ട്രഷറര്‍ വസന്ത മഹേശ്വരന്‍നന്ദിയും പറയും. ഉദ്ഘാടനത്തിനുശേഷം മമത തീയേറ്റേഴ്‌സ് അവതരിപ്പിക്കുന്ന 'കള്ളി' എന്ന നാടകവും നാളെമലയാള നാടകവേദി അവതരിപ്പിക്കുന്ന 'കണ്ണ്‌കെട്ടിക്കളി' എന്ന നാടകവും അവസാനദിനമായ ജനുവരി 15 ന്അസിധാര തിയേറ്റേഴ്‌സ് അവതരിപ്പിക്കുന്ന 'അമ്മസത്യം' എന്ന നാടകവും അരങ്ങേറും. ഏങ്ങണ്ടിയൂര്‍ ആര്‍ട്‌സ്ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ സഹകരണത്തോടെയാണ് നാടകോത്സവം സംഘടിപ്പിക്കുന്നത്