വിനിമയ നിരക്കിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും ശക്തമായ കറൻസി കുവൈറ്റ് ദിനാർ
വിനിമയ നിരക്കിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും ശക്തമായ 10 കറൻസികളുടെ പട്ടികയിൽ കുവൈറ്റ് ദിനാർ ഒന്നാമത്തെത്തി.
സ്കൂപ്പ് വൂപ്പ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത് .യുഎസ് ഡോളറിനും ബ്രിട്ടീഷ് പൗണ്ടിനുമെതിരെ ഓരോ കറൻസിയുടെയും വിനിമയ നിരക്കിനെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. 1960-ൽ പുറത്തിറക്കിയ കുവൈറ്റ് ദിനാർ ചുരുങ്ങിയ കാലം കൊണ്ടു ഏറ്റവും മൂല്യവത്തായ കറൻസിയായി മാറി. ലോകത്തെ ഏറ്റവും ശക്തമായ കറൻസികളിൽ ഒന്നാമതാണ് ഇത്. രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ 80 ശതമാനത്തിൽ അധികവും എണ്ണയിൽ അധിഷ്ടിതമാണു. ശക്തമായ മറ്റു കറൻസികളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ബഹറൈൻ ദിനാറാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.