എമിറേറ്റിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രത്തിന്റെ നട തുറക്കുന്നു
ദുബായ്: ആരാധനാലയങ്ങൾ ചുവരോട് ചുവർ ചേർന്ന് നിൽക്കുന്ന ജെബൽ അലിയുടെ സഹിഷ്ണുതയുള്ള മണ്ണിലെ ആദ്യ ഹിന്ദു ക്ഷേത്രം ചൊവ്വാഴ്ച ഭക്തർക്കായി സമർപ്പിക്കും. ഒരു മാസം മുമ്പ് ക്ഷേത്രത്തിന്‍റെ വാതിലുകൾ ഭക്തർക്കായി തുറന്നിരുന്നു. സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ എന്നിവരുൾപ്പെടെയുള്ള അതിഥികളുടെ സാന്നിധ്യത്തിൽ നാലിന് വൈകുന്നേരം 5 മണിക്ക് ക്ഷേത്രം ഔദ്യോഗികമായി തുറക്കും. എമിറേറ്റിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കാൻ മൂന്ന് വർഷമെടുത്തു. ദുബായിലെ ആദ്യത്തെ സ്വതന്ത്ര ഹിന്ദു ക്ഷേത്രമെന്ന ബഹുമതിയും ജെബൽ അലിയിലെ ഗ്രാൻഡ് ടെമ്പിളിന് സ്വന്തമാണ്.