കുവൈറ്റ് ഇന്ത്യൻ എംബസിയിൽ 'ഇന്ത്യൻ ഡിപ്ലോമസി ആൻഡ് കൊവിഡ് റെസ്പോൺസ് ' പുസ്തക പ്രകാശനം നടന്നു

ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്

ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്‌സ് പ്രസിദ്ധീകരിച്ച ‘ ഇന്ത്യൻ ഡിപ്ലോമസി ആൻഡ് കൊവിഡ് റെസ്പോൺസ് ’ എന്ന പുസ്തകത്തിന്റെ പ്രകാശനം കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ നടന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവും, ഇന്ത്യയും കുവൈറ്റും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 60-ാം വാർഷികത്തിന്റെ പശ്ചാത്തലത്തിൽ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

indian embassy kuwait 3.jpeg

കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഈ പുസ്തകത്തിൽ കൊവിഡ് മഹാമാരിയുടെ ദുരിതകാലത്ത് വിവിധ ഇന്ത്യൻ സർക്കാർ സംവിധാനങ്ങളുടെ ഒത്തിണക്കത്തോടെയുള്ള പ്രവർത്തനത്തറെക്കുറിച്ച് വിശദീകരിക്കുന്നതായും കൂടാതെ സുഹൃത്ത് രാജ്യങ്ങളായ ഇന്ത്യയും കുവൈറ്റും തമ്മിലുള്ള പരമ്പരാഗത പങ്കാളിത്തത്തിന് അപ്പുറം അസാധാരണമായ വെല്ലുവിളികൾ നേരിടുമ്പോൾ പരസ്‌പരം നിരുപാധികം സഹായിക്കാൻ കഴിയുമെന്നതിന്റെ മികച്ച ഉദാഹരണമാണ് കൊവിഡിന്റെ ദുരിതകാലം കാണിച്ചു തന്നതെന്നും പുസ്തകം വിശദീകരിക്കുന്നതായി അദ്ദേഹം പറഞ്ഞു.

indian embassy kuwait 2.jpeg

കൊവിഡ് -19 ന്റെ അഭൂതപൂർവമായ സാഹചര്യം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് എംബസിക്ക് പൂർണ്ണഹൃദയത്തോടെ പിന്തുണ നൽകിയതിന് ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങൾക്കും വിവിധ ഇന്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷനുകൾക്കും സ്ഥാനപതി സിബി ജോർജ് നന്ദി പറഞ്ഞു. കൊവിഡ് - 19 നെതിരായ പോരാട്ടത്തിൽ എംബസിയുടെ സന്ദേശം കുവൈറ്റിന്റെ എല്ലാ കോണുകളിലും എത്തിക്കുന്നതിന് പിന്തുണ നൽകിയ ഇലക്ട്രോണിക്, പ്രിന്റ്, ഓൺലൈൻ മാധ്യമങ്ങൾക്കും സ്ഥാനപതി നന്ദി പറഞ്ഞു.മനുഷ്യജീവനുകൾ സംരക്ഷിക്കുന്നതിനായി അക്ഷീണമായും നിസ്വാർത്ഥമായും പ്രവർത്തിച്ച മെഡിക്കൽ പ്രൊഫഷണലുകൾ വഹിച്ച പങ്കിനെയും സ്ഥാനപതി പ്രകീർത്തിച്ചു .

indian embassy kuwait 1.jpeg

ഇന്ത്യൻ എമർജൻസി മെഡിക്കൽ ടീമിന്റെ കുവൈറ്റ് സന്ദർശനം, കുവൈറ്റിലേക്ക് 'മെയ്ഡ് ഇൻ ഇന്ത്യ' വാക്‌സിനുകളുടെ വിതരണം, ഓക്‌സിജൻ സിലിണ്ടറുകൾ, ലിക്വിഡ് മെഡിക്കൽ ഓക്‌സിജൻ ടാങ്കറുകൾ എന്നിവയുടെ കയറ്റുമതി ഉൾപ്പെടെ കോവിഡ്-19 പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും കുവൈറ്റും കാണിച്ച സംയുക്ത സഹകരണം സ്ഥാനപതി അനുസ്മരിച്ചു. ഇരു രാജ്യങ്ങളുടെയും നേതൃത്വത്തിന്റെയും കുവൈറ്റിലെ ഊർജ്ജസ്വലരായ ഇന്ത്യൻ സമൂഹത്തിന്റെ പിന്തുണയോടെയും ആണ് ഇത്രയും കാര്യങ്ങൾ നടന്നതെന്ന് അദ്ദേഹം അനുസ്മരിച്ചു.

indian embassy kuwait 5.jpeg

കൊവിഡ് കാലത്ത് പിന്തുണ നൽകിയതിന് ഇന്ത്യൻ കമ്മ്യൂണിറ്റി, ഫ്രണ്ട്സ് ഓഫ് ഇന്ത്യ, കുവൈറ്റ് അധികാരികൾ എന്നിവരോട് സ്ഥാനപതി നന്ദി പറഞ്ഞു. കോവിഡ്-19 മഹാമാരിയെ നേരിടുന്നതിൽ ഇന്ത്യ-കുവൈറ്റ് സംയുക്ത സഹകരണം ശക്തമായ ബഹുമുഖ ഉഭയകക്ഷി ബന്ധത്തിന്റെ സാക്ഷ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'ആസാദി കാ അമൃത് മഹോത്സവ്' വേളയിലും 'അമൃത് കാല' വേളയിലും ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ ശതാബ്ദിയിലേക്ക് നീങ്ങുമ്പോൾ, ഭാവിയിലെ എല്ലാ ശ്രമങ്ങളിലും ഐക്യത്തിന്റെ ആത്മാവ് നിലനിർത്താൻ അദ്ദേഹം ഇന്ത്യൻ സമൂഹത്തോട് അഭ്യർത്ഥിച്ചു. കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തെ ചരിത്രം ഓർക്കുന്നത് ഇരകളായിട്ടല്ല, മറിച്ച് ഐക്യത്തോടെയും സമാനതകളില്ലാത്ത ധൈര്യത്തോടെയും ധീരതയോടെയും കൊവിഡ് -19 മഹാമാരിയെ വെല്ലുവിളിച്ച പോരാളികളായിട്ടായിരിക്കുമെന്ന് സ്ഥാനപതി സിബി ജോർജ് പറഞ്ഞു .

indian embassy kuwait 6.jpeg

എംബസിയുടെ ഇന്ത്യൻ റീഡേഴ്‌സ് നെറ്റ്‌വർക്കിന്റെ (ഐആർഎൻ) വായനക്കാരുടെ പുസ്തക വായനാ സെഷനും നടന്നു, നെറ്റ്‌വർക്കിലെ അംഗം ഈ പുസ്തകത്തിൽ നിന്നുള്ള ചില ഭാഗങ്ങൾ വായിച്ചു. ഇന്ത്യൻ കമ്മ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പ്, ഇന്ത്യൻ ഡോക്‌ടേഴ്‌സ് ഫോറം, ഇന്ത്യൻ ബിസിനസ് പ്രമോഷൻ കൗൺസിൽ, ഐഐടി-ഐഐഎം അലുമ്‌നി അസോസിയേഷൻ എന്നിവയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ, പകർച്ചവ്യാധിയുടെയും , ഇന്ത്യയിലേക്കുള്ള ഓക്സിജൻ വിതരണ സമയത്ത് സമൂഹത്തെ പിന്തുണയ്ക്കുന്നതിന് അവർ വഹിച്ച പങ്കിനെ സ്ഥാനപതി സിബി ജോർജ് അഭിനന്ദിച്ചു. കുവൈറ്റിലെ നാനാ തുറകളിലുള്ളവർ നേരിട്ടും, ഓൺലൈൻ ആയും പരിപാടിയിൽ പങ്കെടുത്തു.

Related Posts