ഗതിശക്തി സര്‍വകലാശാല വഡോദരയില്‍; റെയില്‍വേ മന്ത്രാലയത്തിന് നടത്തിപ്പുചുമതല
ന്യൂഡല്‍ഹി: അടിസ്ഥാന സൗകര്യ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഗവേഷണത്തിനും പഠനത്തിനുമായി രാജ്യത്തെ ആദ്യത്തെ ഗതിശക്തി സർവകലാശാല സ്ഥാപിക്കുന്നതിനുള്ള ബിൽ ലോക്സഭ ബുധനാഴ്ച പാസാക്കി. ഗുജറാത്തിലെ വഡോദരയിലാണ് സർവകലാശാലയുടെ ആസ്ഥാനം. ഇന്ത്യക്കകത്തും പുറത്തുമുള്ള വിവിധ പ്രദേശങ്ങളിൽ ഓഫ് കാമ്പസുകൾ സ്ഥാപിക്കുമെന്ന് യോഗത്തിൽ സംസാരിച്ച റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. നാഷണൽ ഹെറാൾഡിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച പ്രതിപക്ഷം ബില്ലിൻ മേലുള്ള ചർച്ചയിൽ പങ്കെടുത്തില്ല. 2009ലെ കേന്ദ്ര സർവകലാശാലാ നിയമത്തിൽ ഭേദഗതി വരുത്തി പ്രതിപക്ഷ പാർട്ടികളുടെ ബഹളത്തിനിടയിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ബിൽ അവതരിപ്പിച്ചത്. വഡോദരയിലെ നാഷണൽ റെയിൽ ട്രാൻസ്പോർട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ട് (എൻആർടിഐ) ഗതിശക്തി സർവകലാശാലയായി ഉയർത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. റെയിൽവേ മന്ത്രാലയത്തിനാണ് മാനേജ്മെന്‍റിന്‍റെ ചുമതല.