ബിനി മുതൽ അശ്വിനി ജംഗ്ഷൻ വരെയുള്ള റോഡിൻ്റെ പരിപാലന കാലാവധി പ്രസിദ്ധീകരിച്ചു
പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോഡിൽ പ്രസിദ്ധപ്പെടുത്തുന്നതിൻ്റെ തൃശൂർ മണ്ഡലതല ഉദ്ഘാടനം പി ബാലചന്ദ്രൻ എംഎൽഎ നിർവഹിച്ചു. കരുണാകരൻ നമ്പ്യാർ റോഡ് എന്നറിയപ്പെടുന്ന തൃശൂർ ബിനി ജംഗ്‌ഷൻ മുതൽ അശ്വിനി ജംഗ്ഷൻ വരെയുള്ള റോഡാണ് ഇതിൽ ഉൾപ്പെടുന്നത്. 2021 ഒക്ടോബർ മുതൽ 2023 ഒക്ടോബർ വരെയാണ് പരിപാലന കാലാവധി.
അശ്വിനി ജംഗ്ഷൻ പരിസരത്ത് നടന്ന ചടങ്ങിൽ മേയർ എം കെ വർഗീസ് വിശിഷ്ടാതിഥിയായി. പൊതുമരാമത്ത് അസിസ്റ്റൻ്റ്എക്സിക്യൂട്ടീവ് എൻജിനീയർ എ കെ നവീൻ, എക്സിക്യൂട്ടീവ് എൻജിനീയർ സതീഷ് ഇ സൈമൺ, പുഴയ്ക്കൽ സെക്ഷൻ അസിസ്റ്റൻ്റ് ഇ കെ സുഷീർ, കോഡ്രാക്ടർ മാക്സിൻ ജോസ്, ഓവർസിയർ പ്രീതി തുടങ്ങിയവർ പങ്കെടുത്തു.