കാഞ്ഞാണിയിൽ കാനയിൽ വീണ് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു
കാഞ്ഞാണി: വാടാനപ്പള്ളി സംസ്ഥാന പാതയിൽ കാരമുക്കിൽ കാനയിൽ വീണ് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു. മണലൂർ സ്വദേശി പൊങ്ങണത്ത് മോഹന (70) നാണ് ഗുരുതര പരിക്കേറ്റ് തൃശ്ശൂർ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നത്. മണലൂർ ഗ്രാമ പഞ്ചായത്ത് ഓഫിസിന് സമീപത്തെ അഞ്ച് അടിയോളം താഴ്ചയുള്ള സ്ലാബില്ലാത്ത പൊതു കാനയിലാണ് മോഹനൻ വീണത്. ബോധമില്ലാതെ കിടന്നിരുന്ന ഇദ്ദേഹത്തെ വീട്ടുകാർ മണലൂർ ഗ്രാമപഞ്ചായത്തിൻ്റെ ജീപ്പിൽ ആശുപത്രിയിലെത്തിച്ചു. തലക്ക് പുറകിൽ ചതവും, കഴുത്തിലേയും, തണ്ടലിലേയും ഞരമ്പുകൾ പൊട്ടിയതുമാണ് മരണത്തിന് കാരണമെന്ന് വീട്ടുകാർ പറഞ്ഞു.
13ന് രാത്രി 8 ന് കാഞ്ഞാണിയിൽ നിന്നും കാരമുക്കിലെ വാടക വീട്ടിലേയ്ക്ക് വരുന്നതിനിടയിലാണ് അപകടമുണ്ടായത്. പരാതിയെ തുടർന്ന് അന്തിക്കാട് പോലീസ് കേസ്സെടുത്തു. ഭാര്യ: പരേതയായ നളിനി മക്കൾ: ലതീഷ്, ഹനീഷ്, രമ്യ. മരുമക്കൾ: സൗമ്യ, പ്രജേഷ്. തിങ്കളാഴ്ച പോലീസ് നടപടികൾക്ക് കഴിഞ്ഞ് പോസ്റ്റ് മാർട്ടത്തിന് ശേഷമാണ് സംസ്കാരം.