ലോകത്തിലെ ഏറ്റവും നീളമേറിയ നാവുള്ള മനുഷ്യൻ; അപൂർവ റെക്കോർഡുമായി നിക്ക് സ്റ്റോബെർ

ലോകത്തിലെ ഏറ്റവും നീളം കൂടിയ നാക്കുള്ള വ്യക്തിയെ കുറിച്ച് അറിയാമോ? അറിയില്ലെങ്കിൽ ഇതാ അറിഞ്ഞുകൊള്ളൂ. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് പ്രകാരം അമേരിക്കക്കാരനായ നിക്ക് സ്റ്റോബെർ ആണ് ലോകത്തിലെ ഏറ്റവും നീളമുള്ള നാവുള്ള മനുഷ്യൻ. ഏകദേശം 10.1 സെൻീമീറ്റർ അതായത് 3.97 ഇഞ്ച് നീളമാണ് ഇദ്ദേഹത്തിന്റെ നാവിനുള്ളത്. പുരുഷ വിഭാഗത്തിലാണ് നിക്ക് സ്റ്റോബെർ ഈ നേട്ടം കൈവരിച്ചത്. കുട്ടിക്കാലം മുതൽ, തന്‍റെ നാവ് പതിവിലും നീളമുള്ളതാണെന്ന് മനസിലായിരുന്നുവെന്ന് നിക്ക് സ്റ്റോബെർ പറയുന്നു. എന്നാൽ അതൊരിക്കലും ഇത്തരമൊരു നേട്ടത്തിലേക്ക് തന്നെ എത്തിക്കുമെന്ന് കരുതിയില്ലെന്നും നിക്ക് പറഞ്ഞു. നിക്കിന് തന്‍റെ നീണ്ട നാവ് ഉപയോഗിച്ച് മറ്റൊരു വ്യത്യസ്ത കാര്യം കൂടി ചെയ്യാൻ കഴിയും. നാവ് ഉപയോഗിച്ച് മനോഹരമായ ചിത്രങ്ങൾ വരയ്ക്കാനുള്ള കഴിവാണിത്. നാവ് ഒരു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ ശേഷം നാവ് പെയിന്‍റിൽ മുക്കിയാണ് ഇദ്ദേഹം ചിത്രം വരയ്ക്കുന്നത്. ഇതിനുപുറമെ, അദ്ദേഹം ഇപ്പോൾ നാവുകൊണ്ട് മറ്റൊരു നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ്. ബ്രിട്ടീഷ് ബോർഡ് ഗെയിമായ ജെംഗാ ബ്ലോക്സിന്റെ അഞ്ച് ബ്ലോക്കുകൾ നാവ് കൊണ്ട് ആരെയും അതിശയിപ്പിക്കുന്ന വേഗതയിൽ എടുത്ത് മാറ്റി വെയ്ക്കാനും ഇദ്ദേഹത്തിന് സാധിക്കും.

Related Posts