ബഫർസോണ്‍; സർവേ നമ്പർ അടങ്ങിയ മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: സീറോ ബഫർ സോൺ റിപ്പോർട്ടിന്‍റെ ഭാഗമായ സർവേ നമ്പർ അടങ്ങിയ മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കും. സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന ഭൂപടത്തിന്‍റെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾക്ക് പുതിയ പരാതി നൽകാം. എന്നാൽ ഇന്നലെ ചേർന്ന വിദഗ്ധ സമിതി യോഗം, പ്രസിദ്ധീകരിക്കുന്ന സർവേ നമ്പർ മാപ്പിലും പൊരുത്തക്കേടുകളുണ്ടെന്ന് വിലയിരുത്തിയിരുന്നു. സീറോ ബഫർ റിപ്പോർട്ടിലും സാറ്റലൈറ്റ് സർവേ റിപ്പോർട്ടിലും പരാതി നൽകുന്നതിനുള്ള സമയപരിധി ജനുവരി 7ന് അവസാനിക്കും. കേസ് 11ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെ പരാതി പരിശോധിക്കാൻ അധികം സമയമില്ല. വ്യക്തിഗത സർവേ നമ്പർ വിവരങ്ങളും മാപ്പിൽ ഉണ്ടായിരിക്കും. ഈ ഭൂപടം കൂടി വരുമ്പോൾ ആശയക്കുഴപ്പം വർദ്ധിക്കുമെന്ന ആശങ്കയിലാണ് വനംവകുപ്പ്. ഒരു സർവേ നമ്പറിലെ ചില പ്രദേശങ്ങൾ ബഫർ സോണിനുള്ളിലും ചിലത് പുറത്തും ആണ്.