ആര്യങ്കാവില്‍ നിന്ന് പിടികൂടിയ പാലില്‍ മായമില്ല; ആശങ്കയിലായി ക്ഷീര വികസന വകുപ്പ്

കൊല്ലം: ആര്യങ്കാവിൽ നിന്ന് ക്ഷീരവികസന വകുപ്പ് പിടിച്ചെടുത്ത പാലിൽ മായം കലർന്നിട്ടില്ലെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം. തിരുവനന്തപുരത്തെ ലാബിൽ പരിശോധിച്ചപ്പോഴാണ് പാലിൽ രാസവസ്തുവിന്‍റെ സാന്നിദ്ധ്യമില്ലെന്ന് കണ്ടെത്തിയത്. അഞ്ച് ദിവസം മുമ്പ് പാലിൽ ഹൈഡ്രജൻ പെറോക്സൈഡിന്‍റെ സാന്നിദ്ധ്യം കണ്ടെത്തിയെന്ന് ആരോപിച്ചാണ് ആര്യങ്കാവിൽ നിന്ന് ക്ഷീരവികസന വകുപ്പ് പാൽ ടാങ്കർ പിടിച്ചെടുത്തത്. 15,300 ലിറ്റർ പാൽ സംഭരിച്ച ടാങ്കർ ലോറി കഴിഞ്ഞ അഞ്ച് ദിവസമായി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. ടാങ്കർ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് സ്വകാര്യ ഡയറി ഉടമ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

Related Posts