അതിദരിദ്രരുടെ പട്ടിക തയ്യാറാക്കുന്നു, വിവരശേഖരണത്തിന് സന്നദ്ധ പ്രവർത്തകർ മുന്നോട്ടുവരണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി

സംസ്ഥാനത്ത് അതിദാരിദ്ര്യാവസ്ഥയിലുള്ള വ്യക്തികളുടെയും കുടുംബങ്ങളുടെയും പട്ടിക തയ്യാറാക്കുന്നു. വിവരശേഖരണത്തിന് എന്യുമറേറ്റര്‍മാരായി പ്രവർത്തിക്കാൻ സന്നദ്ധതയുള്ളവർ മുന്നോട്ടുവരണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ അഭ്യർഥിച്ചു. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വാര്‍ഡുതലത്തില്‍ എന്യുമറേറ്ററായി പ്രവര്‍ത്തിക്കാനാണ് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അവസരം ലഭിക്കുക.

എം എസ് ഡബ്‌ള്യു, ഹ്യുമാനിറ്റീസ് മുതലായ സാമൂഹിക വിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും മറ്റ് വിഷയങ്ങളില്‍ ബിരുദ പഠനം നടത്തുന്നവര്‍ക്കും എന്‍ എസ് എസ് വൊളൻ്റിയേഴ്‌സിനും യുവജനങ്ങള്‍ക്കും അവരവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശത്ത് സന്നദ്ധ സേവനം നടത്താവുന്നതാണ്. പൂര്‍ണമായും സന്നദ്ധ സേവനത്തിലൂടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന എന്യുമറേഷന്‍ ജോലികള്‍ ചെയ്യാന്‍ താത്പര്യമുള്ളവരും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ പ്രാഥമിക പരിജ്ഞാനമുളളവരും അതത് ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ ബന്ധപ്പെടേണ്ടതാണ്. എന്യുമറേറ്റര്‍മാര്‍ക്ക് സംസ്ഥാന തലത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.

Related Posts