പെടോൾ ഡീസൽ-പാചകവാതക വില വർധനയിൽ പ്രതിഷേധിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നടപടികൾക്കെതിരെ കോൺഗ്രസ്സുകാരുടെ പ്രതിഷേധം
നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് മിനി സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി
തൃപ്രയാർ: പെടോൾ ഡീസൽ-പാചകവാതക വില വർധനയിൽ പ്രതിഷേധിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നടപടി കൾക്കെതിരെ തൃപ്രയാർ മിനി സിവിൽ സ്റ്റേഷൻ മാർച്ച് ഡി സി സി വൈസ് പ്രസിഡൻറ് സി ഒ ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് വി ആർ വിജയൻ അധ്യക്ഷത വഹിച്ചു. അനിൽ പുളിക്കൽ, സുമേഷ് പാനാട്ടിൽ, പി ഐ ഷൗക്കത്തലി, എ എൻ സിദ്ധപ്രസാദ് എന്നിവർ പ്രസംഗിച്ചു. നേരത്തെ പ്രകടനമായാണ് മാർച്ച് സിവിൽ സ്റ്റേഷന് മുന്നിലേക്ക് എത്തിയത്. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റുമാരായ സി വി വികാസ്, വി കെ സുശീലൻ, ഗഫൂർ തളിക്കുളം ,ബ്ലോക്ക് കോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്സ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.