നാട്ടിക മണ്ഡലം കോൺഗ്രസ്സ് യൂണിറ്റ് കമ്മിറ്റി രൂപീകരണ ശില്പശാല നടത്തി
തൃപ്രയാർ: നാട്ടിക മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാർ ടി എസ്ജി എ സ്റ്റേഡിയത്തിൽ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപികരണ ഏകദിന ശില്പശാല നടത്തി. നൂറ് യൂണിറ്റ് കമ്മിറ്റികൾ നവംബർ 14ന് രൂപികരിക്കാൻ തീരുമാനിച്ചു. അതിനു മുന്നോടിയായിട്ടുള്ള ബൂത്ത് കമ്മിറ്റി യോഗങ്ങൾ ഒക്ടോബർ 28ന് ചേരാനും, സർവ്വേ നടപടികൾ ഒക്ടോബർ 29ന് ആരംഭിക്കാനും തീരുമാനിച്ചു. ശില്പശാല ഡി സി സി പ്രസിഡണ്ട് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എ എൻ സിദ്ധ പ്രസാദ് അധ്യക്ഷത വഹിച്ചു. ഡി സി സി ജന: അനിൽ പുളിക്കൽ,സുനിൽ ലാലൂർ, വി ആർ വിജയൻ, നൗഷാദ് ആറ്റുപ്പറമ്പത്ത്, പി വിനു സി ജി അജിത്കുമാർ, വി ഡി സന്ദീപ്, സി എസ് മണികണ്ഠൻ, ടി വി ഷൈൻ, പി സി മണികണ്ഠൻ, ശ്രീദർശ് വടക്കുട്ട്, ജിജാ ശിവൻ, ഹേമ പ്രേമൻ, റഹ്ന ബിനേഷ്, കെ വി സുകുമാരൻ, സഗീർ പടുവിങ്ങൽ, രാനിഷ് രാമൻ, ആദർശ് മണികണ്ഠൻ, പി സി ജയപാലൻ, ഒ മണികണ്ഠൻ, മധു അന്തിക്കാട്, പി എം സുബ്രമുണ്യൻ, പി വി സഹദേവൻ, മുഹമ്മദാലി തൃപ്രയാർ എന്നിവർ പങ്കെടുത്തു.
ശില്പ ശാലയിൽ ഡോക്ടർ നിജി ജസ്റ്റിൻ, ടി എം ചന്ദ്രൻ, അജിത് പ്രസാദ്, സ്വപ്ന രാമചന്ദ്രൻ, അഡ്വ. എ എസ് ഷെഫീക്ക് എന്നിവർ ക്ലാസിനു നേതൃത്വം നൽകി .
സ്വാതന്ത്രസമര സേനാനി സി കെ ജി വൈദ്യർ രചിച്ച കോൺഗ്രസിന്റെ ചരിത്രം സ്വാതന്ത്രത്തിന്റെയും എന്ന പുസ്തകവും രാജിവ് ഗാന്ധിയുടെ ചിത്രപതിച്ച ക്ലോക്കും ശില്പശാലയിൽ പങ്കെടുത്ത മുഴുവൻ പ്രതിനിധികക്കും സമ്മാനമായി നൽകി.