കുവൈറ്റ് ദേശീയ അസംബ്ലി പിരിച്ചു വിട്ടു

കുവൈത്ത് കിരീടാവകാശി ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ആണ് ദേശീയ അസംബ്ലി പിരിച്ചുവിട്ടത്. അഭിപ്രായവ്യത്യാസങ്ങൾ, സംഘർഷങ്ങൾ, വ്യക്തിതാൽപര്യങ്ങൾ, മറ്റുള്ളവരെ അംഗീകരിക്കുന്നതിലുള്ള പരാജയം തുടങ്ങിയ കാരണങ്ങളും യോജിപ്പിന്റെയും സഹകരണത്തിന്റെയും അഭാവം ഉൾപ്പെടുന്ന രാഷ്ട്രീയ രംഗവും മാറേണ്ടത് ഉണ്ടെന്നും മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് പറഞ്ഞു. 2021 നവംബർ 15ന് പുറപ്പെടുവിച്ച അമീരി ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള ഭരണഘടന അധികാരങ്ങള്‍ ഉപയോഗിച്ചാണ് കിരീടാവകാശി ദേശീയ അസംബ്ലി പിരിച്ചുവിട്ടത്. പുതിയ ഇലക്ഷനുള്ള സാഹചര്യമാണ് ഇതോടെ സംജാതമായിരിക്കുന്നത്.

Related Posts