രാജ്യത്തിൻ്റെ പരമോന്നത സിവിലിയൻ ബഹുമതി നരേന്ദ്ര മോദിക്ക് സമ്മാനിച്ച് ഭൂട്ടാൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത സിവിലിയൻ ബഹുമതിയായ ങദാഗ് പെൽ ജി ഖോർലോ സമ്മാനിച്ച് ഭൂട്ടാൻ. രാഷ്ട്രത്തലവനായ ജിഗ്‌മേ ഖേസർ നാംഗ്യേൽ വാങ്‌ചുക്ക് ആണ് മോദിക്ക് പുരസ്കാരം സമ്മാനിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വർഷങ്ങളായി ഇന്ത്യ നൽകുന്ന നിരുപാധിക സൗഹൃദത്തിനും പിന്തുണയ്ക്കും ഭൂട്ടാൻ നന്ദി പറഞ്ഞു. കൊറോണ മഹാമാരിക്കാലത്ത് മഹത്തായ സേവനമാണ് ഇന്ത്യ നൽകിയത്.
ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ ഉഭയകക്ഷി ബന്ധങ്ങളിൽ നിർണായക ഘടകമാണെന്ന് വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. ഭൂട്ടാന്റെ ഏറ്റവും വലിയ വ്യാപാര-വികസന പങ്കാളിയാണ് ഇന്ത്യ. 1020 മെഗാവാട്ട് താല ജലവൈദ്യുത പദ്ധതി, പാരോ എയർപോർട്ട്, ഭൂട്ടാൻ ബ്രോഡ്കാസ്റ്റിങ്ങ് സ്റ്റേഷൻ എന്നിങ്ങനെ ഭൂട്ടാനിലെ നിരവധി വികസന പദ്ധതികൾക്ക് ഇന്ത്യ സഹായം നൽകിയിട്ടുണ്ട്.