ഇന്ത്യൻ നാവികസേനയുടെ പ്രഥമ പരിശീലന സ്ക്വാഡ്രനിലെ നേവൽ സിംഫണി ബാൻഡ് കുവൈറ്റ് ഇന്ത്യൻ എംബസ്സി ഓഡിറ്റോറിയത്തിൽ കൺസെർട്ട് അവതരിപ്പിച്ചു


കുവൈറ്റിൽ ഹ്രസ്വ സന്ദർശനം നടത്തിയ ഇന്ത്യൻ നാവികസേനയുടെ പ്രഥമ പരിശീലന സ്ക്വാഡ്രനിലെ നേവൽ സിംഫണി ബാൻഡ് ഇന്ത്യൻ എംബസ്സി ഓഡിറ്റോറിയത്തിൽ കൺസെർട്ട് അവതരിപ്പിച്ചു . വോക്കൽ സപ്പോർട്ടുമായി കുവൈറ്റ് കരോൾ ചേംബേഴ്‌സ് കൂടി വേദി പങ്കിട്ടു .
പ്രമുഖ കുവൈറ്റി ഗായകൻ മുബാറക് അൽ റഷീദിന്റെ അവതരണ ഗാനത്തോടെ പരിപാടി ആരംഭിച്ചു . ഇന്ത്യൻ സ്ഥാനപതി സിബിജോർജ് കപ്പലിലെ ക്യാപ്റ്റന്മാരെ ആദരിച്ചു . ഒരുമണിക്കൂറിൽ അധികം നീണ്ടുനിന്ന പരിപാടിയിൽ ദേശഭക്തി ഗാനങ്ങളും , പ്രമുഖ ഹിന്ദി ഗാനങ്ങളും, ഇംഗ്ലീഷ് ഗാനങ്ങളും കോർത്തിണക്കി ആണ് അവതരിപ്പിച്ചത് . വിവിധ രാജ്യക്കാരായ നിരവധിപേർ പരിപാടിയിൽ പങ്കെടുത്തു. കുവൈറ്റിലെ അൽ-ഷുവൈഖ് തുറമുഖത്തെത്തിയ ഇന്ത്യൻ നാവികസേനയുടെ പ്രഥമ പരിശീലന സ്ക്വാഡ്രനില് - ഐ എൻ എസ് - ടി ഐ ആർ, ഐ എൻ എസ് സുജാത എന്നിവയും ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ സാരഥിയുമാണ് ഉൾപ്പെടുന്നത് .

