കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും

കൊച്ചി: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഇന്ന് കൊച്ചിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12.30 ഓടെ ഗെഹ്ലോട്ട് കൊച്ചിയിലെത്തും. അധ്യക്ഷസ്ഥാനം ഏറ്റെടുക്കാൻ രാഹുൽ ഗാന്ധിയോട് ഒരിക്കൽ കൂടി ആവശ്യപ്പെടുമെന്ന് ഗെഹ്ലോട്ട് പറഞ്ഞിരുന്നു. അതേസമയം, പ്രസിഡണ്ട് തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. 30 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ഒക്ടോബർ എട്ടാണ് പത്രിക പിൻവലിക്കാനുള്ള അവസാന തിയതി. മത്സരം നടക്കുമോ എന്ന് 8 ന് വ്യക്തമാകും. മത്സരമുണ്ടായാൽ 17ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും 19ന് നടക്കും.