കൊവിഡ് ബാധിതരുടെ എണ്ണത്തിൽ രാജ്യത്ത് 23.7 ശതമാനം വർധന
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ 23.7 ശതമാനം വർധനവ് രേഖപ്പെടുത്തി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 8,439 പേർക്കാണ് പുതിയതായി രോഗം ബാധിച്ചിരിക്കുന്നത്. ഇന്നലെ 6,822 കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 3,46,56,822 ആയി. 4,73,952 മരണങ്ങളാണ് ഇതേവരെ റിപ്പോർട്ട് ചെയ്തത്.
ഒമിക്രോൺ വകഭേദം ബാധിച്ചവരുടെ എണ്ണം 23 ആണ്. കർണാടക, ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് ഒമിക്രോൺ റിപ്പോർട്ട് ചെയ്തത്.