സധൈര്യം '22 , ലോക വനിതാ ദിനാചരണത്തോടനുബന്ധിച്ച് സുഷാമൃതം പദ്ധതിയുടെ "ന്യൂട്രീഷൻ കിറ്റ് വിതരണോദ്ഘാടനം" നടന്നു
ലോക വനിതാദിനാചരണത്തോടനുബന്ധിച്ച് മണപ്പുറം ഫൗണ്ടേഷൻ സധൈര്യം'22, മാർച്ച് 21 ന് തിങ്കളാഴ്ച വൈകുന്നേരം 4:30 ന് സരോജിനി പത്മനാഭൻ മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. അന്നേദിവസം സുഷാമൃതം പദ്ധതിയുടെ ആദ്യ ന്യൂട്രിഷൻ കിറ്റ് വിതരണോൽഘാടനം നടത്തി.
തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലുൾപെടുന്ന അഞ്ച് പഞ്ചായത്തുകളിൽ നിന്നുള്ള നിർധന കുടുംബങ്ങളിലെ 500ൽ അധികം കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കായി പത്തുദിവസത്തെ മെഡിക്കൽ ക്യാമ്പ് നടത്തുകയും അനീമിയ ടെസ്റ്റ് നടത്തുകയും ചെയ്തു. ടെസ്റ്റ് പ്രകാരം അഞ്ച് പഞ്ചായത്തുകളിൽ നിന്നുമായി 237 കുട്ടികളെ അനീമിക് ആയി തിരിച്ചറിയുകയും , അനീമിക് ആയി തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ പെൺകുട്ടികൾക്കും ന്യൂട്രീഷൻ കിറ്റ് വിതരണം ചെയ്തു.
1000 രൂപ വിലവരുന്ന ഡ്രൈഫ്രൂട്ട്സ് അടങ്ങിയിട്ടുള്ള പോഷകാഹാര കിറ്റുകൾ തുടർച്ചയായി 3 മാസത്തേക്ക് ആയിരിക്കും കുട്ടികൾക്ക് നൽകുക. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ സി പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി പി നന്ദകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
തൃശ്ശൂർ ജില്ലാ പോലീസ് ചീഫ് റൂറൽ എസ് പി ഐശ്വര്യ ഡോംഗ്രെ ഐപിഎസ് പോഷകാഹാര കിറ്റ് വിതരണ ഉദ്ഘാടനം നടത്തി. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ്, വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത , നാട്ടിക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രജനി ബാബു, തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സജിത പി എ, വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാന്തി ഭാസി, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മല്ലികാ ദേവൻ എന്നിവർ വിശിഷ്ടാതിഥികളായി.
സ്ത്രീ സമത്വം , സ്ത്രീ ശാക്തീകരണം, സ്ത്രീയുടെ ആരോഗ്യം എന്നിവ മുൻനിർത്തിക്കൊണ്ട് മണപ്പുറം ഫൗണ്ടേഷൻ നടത്തിവരുന്ന പ്രയത്നങ്ങളെയും പദ്ധതികളെയും ജില്ല പോലീസ് മേധാവി അനുമോദിച്ചു. തളിക്കുളം ബ്ളോക്ക് പഞ്ചായത്തിലെ നിർധനരായ കൗമാരപ്രായക്കാരായ പെൺകുട്ടികൾക്ക് പ്രചോദനം നൽകിക്കൊണ്ട് ഐശ്വര്യ സംസാരിച്ചു.
ലോക വനിതാ ദിനാചരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അതിർത്തിയിലുള്ള 5 ഗ്രാമപഞ്ചായത്തുകളിലും വാർഡ് മെമ്പർമാരും ഏങ്ങണ്ടിയൂർ നാഷണൽ സ്കൂൾ, സെൻതോമസ് സ്കൂൾ, വാടാനപ്പള്ളി കമലാ നെഹ്റു സ്കൂൾ, നാട്ടിക എസ് എൻ ട്രസ്റ്റ് സ്കൂൾ, ഫിഷറീസ് സ്കൂൾ, വലപ്പാട് ഗവൺമെൻറ് ഹൈസ്കൂൾ സ്കൂൾ കഴിമ്പ്രം സ്കൂൾ എന്നിവിടങ്ങളിലെ അധ്യാപക പ്രതിനിധികൾ പങ്കെടുത്തു. 237 കുട്ടികളും അവരുടെ രക്ഷകർത്താക്കളും പങ്കെടുത്ത ചടങ്ങിൽ അഞ്ച് ഗ്രാമപഞ്ചായത്ത് മേധാവികളെയും സ്കൂൾ മേധാവികളെയും മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി വി പി നന്ദകുമാർ ആദരിച്ചു. തൻ്റെ ജന്മനാടിനെ വളർച്ചയ്ക്കൊപ്പം എന്നും മണപ്പുറം ഫൗണ്ടേഷൻ ഉണ്ടാകും എന്ന് വി പി നന്ദകുമാർ പറഞ്ഞു. ചടങ്ങിൽ മണപ്പുറം ഫൗണ്ടേഷൻ സി എസ് ആർ വിഭാഗം ചീഫ് മാനേജർ ശില്പ കൃതജ്ഞത സമർപ്പിച്ചു.