തളിക്കുളം എരണേഴത്ത് ഫാമിലി വെൽഫെയർ ട്രസ്റ്റിന്റെ ഓഫീസ് ഉദ്ഘാടനം നടത്തി

തൃശൂർ : തളിക്കുളം എരണേഴത്ത് ഫാമിലി വെൽഫെയർ ട്രസ്റ്റിന്റെ ഓഫീസ് ഉദ്ഘാടനം നടത്തി. തളിക്കുളം സെന്ററിൽ ട്രസ്റ്റിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത നിർവഹിച്ചു. ട്രസ്റ്റിന്റെ ഇ സോൺ എന്ന ജനസേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ അനിത നിർവ്വഹിച്ചു. ചെയർമാൻ ഇ ബി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. ലൈഫ് മെമ്പർഷിപ്പ് വിതരണം ഡിമ്പിൾ മദനന് നൽകി കൊണ്ട് എ ജി ധർമ്മരത്നം നിർവ്വഹിച്ചു. സെക്രട്ടറി ഇ വി ദിനേഷ്, പഞ്ചായത്തംഗം സി കെ ഷിജി, ഇ എസ് വസന്തകുമാർ എന്നിവർ സംസാരിച്ചു.

Related Posts