ലാൽ ജോസിന്റെ ‘മ്യാവൂ’ ഒഫീഷ്യൽ ട്രെയിലർ റിലീസായി

സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ‘മ്യാവൂ’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.
ചിരിക്കാൻ വകയുള്ള കുടുംബ ചിത്രമാണ് മ്യാവൂ എന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. ‘അറബിക്കഥ’, ‘ഡയമണ്ട് നെക്ലെയ്സ്’, ‘വിക്രമാദിത്യന്‍’ എന്നീ സൂപ്പര്‍ഹിറ്റ് വിജയ് ചിത്രങ്ങള്‍ ശേഷം ലാല്‍ജോസിന് വേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ എഴുതുന്ന ചിത്രമാണ് മ്യാവൂ. ചിത്രത്തിൽ സലിംകുമാര്‍, ഹരിശ്രീ യൂസഫ് തുടങ്ങിയവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയും സുപ്രധാന കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നു. ഗള്‍ഫില്‍ ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് മ്യാവു. പ്രവാസി മലയാളിയായ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയില്‍ പൂര്‍ണമായും യുഎഇയില്‍ ചിത്രീകരിക്കുന്ന ചിത്രമാണ് ‘മ്യാവു’.
പൂര്‍ണ്ണമായും ദുബൈയില്‍ ചിത്രീകരിക്കുന്ന മ്യാവൂ ഡിസംബർ 24 ന് എല്‍ ജെ ഫിലിംസ് തിയറ്ററിലെത്തിക്കും .