തൃശ്ശൂർ ജില്ലയിലെ ഏറ്റവും പ്രായം കൂടിയ ഹയർ സെക്കന്ററി പഠിതാവിനെ ആദരിച്ചു

തളിക്കുളം: പഠനം പാതിവഴിയിൽ നിന്നവർക്ക്‌ തുടർ പഠനത്തിന് അവസരമൊരുക്കുന്ന സാക്ഷരതാ മിഷന്റെ പ്രവർത്തനങ്ങളെ പ്രായഭേദ്യമെന്യേ നിരവധി പേരാണ് നാളിതുവരെ ഉപയോഗപ്പെടുത്തിയത്.
സാക്ഷരതാമിഷന്റെ കീഴിൽ സാക്ഷരതാ 4, 7, 10, +1, +2 ക്ലാസ്സുകൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്. തളിക്കുളത്തുകാരനായ ശ്രീ. എ കെ മുഹമ്മദ് ആണ് തൃശ്ശൂർ ജില്ലയിലെ ഏറ്റവും പ്രായം കൂടിയ ഹയർ സെക്കന്ററി പഠിതാവ്. വെറും മൂന്നാം ക്ലാസ്സ് മാത്രം വിദ്യാഭ്യാസമുണ്ടായിരുന്ന 69 കാരനായ മുഹമ്മദ് തളിക്കുളം പഞ്ചായത്തിന്റെ സാക്ഷരതാ പ്രേരക് ആയ മിനിയുടെയും പഞ്ചായത്തിന്റേയും സഹായ സഹകരണത്തോടെയാണ് നാലാം ക്ലാസ്സ് മുതൽ ഹയർ സെക്കന്ററി തലം വരെ എത്തിയത്. സാക്ഷരതാ വാരാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ തളിക്കുളം ബ്ലോക്കിൽ വെച്ച് പ്രസിഡണ്ട്, കെ സി പ്രസാദ് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ ഹയർ സെക്കന്ററി പഠിതാവിനെ ആദരിച്ചു. സാക്ഷരതാമിഷന്റെ ഭാഷാ കോഴ്സുകളിലൊന്നായ "ഗുഡ് ഇംഗ്ലീഷ് " പരീക്ഷയുടെ കഴിഞ്ഞ ബാച്ചിന്റെ സർട്ടിഫിക്കറ്റ് വിതരണവുംഇതോടൊപ്പം നടന്നു. ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ മല്ലികാദേവൻ, ബിജോഷ് ആനന്ദൻ, കെ.ബി സുരേഷ്, മെമ്പർമാരായ വസന്തദേവ ലാൽ, ജുബി പ്രദീപ്, സി.ആർ ഷൈൻ എന്നിവർ സന്നിഹിതരായിരുന്നു.

Related Posts