യുഎഇ ചാന്ദ്രദൗത്യം റാഷിദ് റോവറിന്‍റെ അവസാന പരീക്ഷണവും പൂർത്തിയാക്കി
ചന്ദ്രോപരിതലത്തിലേക്കുള്ള ആദ്യ യുഎഇ ദൗത്യം ഒരു പടി കൂടി കടന്ന് എല്ലാ പരീക്ഷണങ്ങളും പൂർത്തിയാക്കിയതായി, ദുബായ് കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വീറ്റ് ചെയ്തു. മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്‍ററിലെ എഞ്ചിനീയർമാരെയും വിദഗ്ധരേയും അദ്ദേഹം അഭിനന്ദിച്ചു. യുഎഇയുടെ ആദ്യ ചാന്ദ്രദൗത്യമായ റാഷിദ് റോവർ നവംബറിൽ വിക്ഷേപിക്കും. ഫ്ളോറിഡയിലെ കേപ് കനാവറലിൽ നിന്നാണ് വിക്ഷേപണം നടക്കുക. ഇതിനായി റാഷിദ് റോവറിനെ വിക്ഷേപണ സ്ഥലത്തേക്ക് കൊണ്ടുപോകും. ഹകുതോ-ആർ റോബട്ടിക് ലൂണാർ ലാൻഡറിൽ സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിലാണ് റാഷിദ് റോവർ ചന്ദ്രനിലേക്ക് വിക്ഷേപിക്കുക. മുമ്പ് പഠിച്ചിട്ടില്ലാത്ത ചന്ദ്രോപരിതലങ്ങളിലെ ചിത്രങ്ങളും വിവരങ്ങളും റോവർ പകർത്തുമെന്ന് പ്രതീക്ഷിക്കുന്നു.