സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 2 ന് ആരംഭിക്കും
ന്യൂഡൽഹി; സിബിഎസ്ഇ 10,12 ക്ലാസുകളിലെ പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 2 ന് ആരംഭിക്കും. ഈ ക്ലാസുകളിലെ രണ്ടാം ടേം പരീക്ഷ ഏപ്രിൽ 26 ന് ആരംഭിക്കുമെന്നും അറിയിച്ചു.
സ്കൂളുകളിൽ പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 2ന് ആരംഭിക്കണം. പരീക്ഷ തുടങ്ങുന്നതിന് പത്ത് ദിവസം മുൻപ് പ്രാക്ടിക്കൽ എക്സാം തീർക്കണമെന്നുമാണ് നിർദേശം. 12ാം ക്ലാസ് പ്രാക്ടിക്കൽ പരീക്ഷയ്ക്ക് പുറത്തുനിന്ന് നിരീക്ഷകരുണ്ടാകും. 10 വിദ്യാർത്ഥികൾ വീതം ഉൾപ്പെടുന്ന ബാച്ചായി തിരിച്ച് ലാബിൽ പരീക്ഷ നടത്തണം. പ്രാക്ടിക്കൽ, ഇന്റേണൽ അസസ്മെന്റ് മാർക്കുകൾ, ക്ലാസ് അവസാനിക്കുന്നതിന് മുൻപ് അപ്ലോഡ് ചെയ്യണം.
അതിനിടെ സിബിഎസ്ഇ ആദ്യ ടേം പരീക്ഷഫലത്തിനായുള്ള കാത്തിരിപ്പ് നീളുകളായണ്. ഡിസംബർ 22നാണ് പരീക്ഷ കഴിഞ്ഞത്. ജനുവരി ആദ്യം ഫലം പ്രഖ്യാപിക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. ഓഫിസ് ജീവനക്കാരിൽ പലർക്കും കൊവിഡ് ബാധിച്ചത് നടപടികൾ തടസപ്പെടുത്തിയെന്നായിരുന്നു സിബിഎസ്ഇയുടെ വിശദീകരണം. എന്നാൽ കൊവിഡ് വ്യാപനം കുറഞ്ഞിട്ടും ഫലം വന്നില്ല.