പാചകവാതകവില വീണ്ടും കൂട്ടി
വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില വീണ്ടും കൂട്ടി. 103 രൂപയാണ് ഇന്നലെ വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ വില 2359 രൂപയായി. കഴിഞ്ഞമാസം ഒറ്റയടിക്ക് 256 രൂപ കൂട്ടിയിരുന്നു. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. കഴിഞ്ഞ 4 മാസത്തിനിടെ വാണിജ്യ സിലിണ്ടര്‍ വിലയില്‍ മൊത്തം 365 രൂപയുടെ വര്‍ധനയാണുണ്ടായത്. മാര്‍ച്ച് 22ന് ആണ് അവസാനമായി ഗാര്‍ഹിക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചത്. അന്ന് 50 രൂപ കൂട്ടിയതോടെ കൊച്ചിയില്‍ ഗാര്‍ഹിക സിലിണ്ടര്‍ വില 956.50 രൂപയായി. നേരത്തെ, ഇന്ത്യയിലെ പാചകവാതക വില ലോകത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ആഭ്യന്തരവിപണിയിലെ നാണയ വിനിമയ നിരക്ക് അനുസരിച്ചുള്ള കണക്കാണിത്.