ആഗസ്റ്റ് 13 മുതൽ 15 വരെ രാജ്യത്തെ എല്ലാ വീടുകളിലും​ ദേശീയപതാക ഉയർത്താൻ ആഹ്വാനം ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : ജൂലൈ 22 ന് ഇന്ത്യയുടെ ചരിത്രത്തിൽ സവിശേഷ പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വതന്ത്ര ഇന്ത്യയുടെ ത്രിവർണ്ണ പതാക 1947 ജൂലൈ 22നാണ് സ്വീകരിക്കപ്പെട്ടത്. ഈ ദിനത്തിൽ പതാകയുമായി ബന്ധപ്പെട്ട ചരിത്രം പ്രധാനമന്ത്രി ട്വിറ്ററിലൂടെ പങ്കുവച്ചു.

TWITTER IMAGE.jpg

ഓഗസ്റ്റ് 13 മുതൽ 15 വരെ രാജ്യത്തെ എല്ലാ വീടുകളിലും ദേശീയപതാക ഉയർത്തുകയോ പ്രദർശിപ്പിക്കുകയോ ചെയ്യണമെന്നും, ഓരോ വീട്ടിലും ദേശീയ പതാക എന്ന ആശയം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ട്വീറ്റുകളിലൂടെ പറഞ്ഞു. കൊളോണിയൽ ഭരണത്തിനെതിരെ പോരാടുന്നതിനിടെ സ്വതന്ത്ര ഇന്ത്യയെയും ദേശീയ പതാകയെയും സ്വപ്നം കണ്ടവരുടെ ധൈര്യവും പരിശ്രമവും നാം ഓർക്കേണ്ടതുണ്ട്. അവർ സ്വപ്നം കണ്ട ഇന്ത്യയെ യാഥാർത്ഥ്യമാക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം ആസാദി കാ അമൃത് മഹോത്സവമായി ആഘോഷിക്കുമ്പോൾ, എല്ലാ വീടുകളിലും ത്രിവർണ്ണ പതാക എന്ന ആശയം ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

Related Posts