'എത്രയും വേഗം പരിപാടി തീര്‍ക്കണം'; നടുറോഡിലെ ബ്ലോക്കില്‍ ഇടപെട്ട് മമ്മൂട്ടി
ആലപ്പുഴ: "റോഡില്‍ അത്യാവശ്യക്കാര്‍ക്ക് പോകേണ്ടതാണ്; ഞാൻ ഈ പരിപാടി നടത്തി ഉടൻ പോകും." മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടിയുടേതാണ് ഈ വാക്കുകൾ. ഹരിപ്പാട് ആരംഭിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്യാനെത്തിയ നടനെ കാണാൻ ആളുകൾ കൂടി റോഡ് ബ്ളോക്കായതിനെ തുടർന്നായിരുന്നു മമ്മൂട്ടിയുടെ ഇടപെടൽ. ആലപ്പുഴ എം പി എ എം ആരിഫ്, ഹരിപ്പാട് എം എൽ എ രമേശ് ചെന്നിത്തല എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. "നമ്മള്‍ ഇത്രയും നേരം ഈ റോഡ് ബ്ലോക്ക് ആക്കി നിര്‍ത്തിയിരിക്കുകയാണ്. എത്രയും വേഗം ഈ പരിപാടി തീര്‍ത്തു പോയാലെ അത്യാവശ്യക്കാര്‍ക്ക് പോകാന്‍ കഴിയൂ. നമ്മള്‍ സന്തോഷിക്കുവാണ്. പക്ഷേ അവര്‍ക്ക് ഒരുപാട് അത്യാവശ്യം കാണും. ഞാന്‍ ഈ പരിപാടി നടത്തി വേഗം പോകും. നമുക്ക് വീണ്ടും കാണാം" മമ്മൂട്ടി പറഞ്ഞു.