അപകടത്തിന് കാരണം ടൂറിസ്റ്റ് ബസിന്റെ അമിതവേഗം; ഞെട്ടലിൽ ഡ്രൈവറും കണ്ടക്ടറും
പാലക്കാട്: വടക്കാഞ്ചേരിയിൽ ഒൻപത് പേരുടെ ജീവൻ അപഹരിച്ച ബസ് അപകടത്തിന്‍റെ ആഘാതത്തിൽ കെഎസ് ആർടിസി ബസ് ഡ്രൈവർ സുമേഷും, കണ്ടക്ടർ ജയകൃഷ്ണനും. വലതുഭാഗത്തുനിന്ന് പിന്നില്‍ അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് കെഎസ് ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ശക്തി കാരണം കെഎസ് ആർടിസിക്ക് നിയന്ത്രണം നഷ്ടമായി. ബസ്സിന്‍റെ ഒരു ഭാഗം ടൂറിസ്റ്റ് ബസിനുള്ളിൽ കയറി. ബസിന്‍റെ വലതുവശത്തുള്ളവർക്ക് ഗുരുതരമായി പരിക്കേറ്റു. കടന്നുപോയ കാറുകളൊന്നും നിർത്താതെ വന്നതോടെ പരിക്കേറ്റവരെ പിക്കപ്പ് വാനിൽ ആശുപത്രിയിലെത്തിച്ചു. നാട്ടുകാർ ചേർന്നാണ് ആളുകളെ രക്ഷപ്പെടുത്തിയത്.