പന്തിന്റെ തിരിച്ച് വരവ് വൈകും; ഈ വർഷം കളിക്കളത്തിൽ ഇറങ്ങാൻ കഴിയില്ല
ന്യൂഡൽഹി: കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്ഈ വർഷം കളിക്കളത്തിൽ ഇറങ്ങാൻ കഴിയില്ലെന്ന് സൂചന. ഇതോടെ ഐപിഎൽ ഉൾപ്പെടെ ഈ വർഷത്തെഎല്ലാ പ്രധാന ടൂർണമെന്‍റുകളും പന്തിന് നഷ്ടമാകും. ഡിസംബർ 30ന് നടന്ന കാറപകടത്തിൽ പന്തിന്റെകാൽമുട്ടിലെ മൂന്ന് പ്രധാന ലിഗ്‌മെന്റുകൾക്ക് ഗുരുതരമായ പൊട്ടലുണ്ടായതായാണ് വിവരം. ഇതിൽ രണ്ടെണ്ണംശസ്ത്രക്രിയയിലൂടെ പുനർനിർമ്മിച്ചു. മൂന്നാമത്തേത് ശരിയാക്കാൻ ആറാഴ്ചയ്ക്ക് ശേഷം വീണ്ടും ശസ്ത്രക്രിയനടത്തും. പരിക്കിന്‍റെ ഗൗരവവും തുടർ ശസ്ത്രക്രിയകളും കാരണം ആറ് മാസത്തേക്ക് പന്തിന് കളിക്കളത്തിൽഇറങ്ങാൻ കഴിയില്ലെന്ന് ഉറപ്പാണ്. ഈ വർഷത്തെ ഏകദിന ലോകകപ്പിന് മുന്നോടിയായി ഫിറ്റ്നസ്വീണ്ടെടുക്കാനും ടീമിൽ ഇടം നേടാനും അദ്ദേഹത്തിന് കഴിയുമോ എന്നത് സംശയമാണെന്നും റിപ്പോർട്ടിൽപറയുന്നു. ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിലായി ഇന്ത്യയിൽ വെച്ചാണ് ലോകകപ്പ് നടക്കുന്നത്. ഡിസംബർ 30ന് പുലർച്ചെ കുടുംബത്തെ കാണാൻ റൂർക്കിയിൽ നിന്ന് ഡൽഹിയിലേക്ക് കാറിൽപോകുമ്പോഴാണ് ഋഷഭ് പന്ത് അപകടത്തിൽപ്പെട്ടത്. വാഹനമോടിക്കുന്നതിനിടെ ഉറങ്ങിപ്പോയപ്പോയതോടെ കാർനിയന്ത്രണം വിട്ട് ഇടിച്ച് മറിഞ്ഞു. തീപിടിച്ച കാറിൽ നിന്ന് വഴിയാത്രക്കാരാണ് പന്തിനെ രക്ഷപ്പെടുത്തിയത്. ഡെറാഡൂണിൽ ചികിത്സയിലായിരുന്ന പന്തിനെ വിദഗ്ധ ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം വിമാനമാർഗംമുംബൈയിലേക്ക് മാറ്റിയിരുന്നു.