ചരക്കിറക്കുന്നതിനിടെ കടലിലേക്ക് മുങ്ങിത്താണ് കപ്പൽ
തുര്‍ക്കി: ചരക്ക് ഇറക്കുന്നതിനിടെ കടലിലേക്ക് മുങ്ങിത്താണ് ഈജിപ്ഷ്യന്‍ ചരക്കുകപ്പല്‍. തുര്‍ക്കിയിലാണ് സംഭവം നടന്നത്. സീ ഈഗിള്‍ എന്ന ചരക്കുക്കപ്പലാണ് തുറമുഖത്ത് സാധനങ്ങള്‍ ഇറക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടത്. കപ്പലില്‍ നിന്ന് വലിയ പെട്ടികള്‍ പുറത്തിറക്കുന്നതിനിടെ കപ്പല്‍ വെള്ളത്തിലേക്ക് ചെരിഞ്ഞ് മുങ്ങുകയായിരുന്നു. നിരവധി ചരക്കുകളും വെള്ളത്തില്‍ മുങ്ങിപ്പോയതായാണ് റിപ്പോർട്ട്. ജീവനക്കാര്‍ സുരക്ഷിതരാണ്. കപ്പലിന് ഇന്ധനചോര്‍ച്ച ഉള്ളതായും 24 കണ്ടെയിനറുകള്‍ മുങ്ങിയതായി തുര്‍ക്കി ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് വ്യക്തമാക്കി. അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.