ഏങ്ങണ്ടിയൂർ തിരുമംഗലം ശ്രീ മഹാവിഷ്ണു ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം സമാപിച്ചു
ഏങ്ങണ്ടിയൂർ: തിരുമംഗലം ശ്രീ മഹാവിഷ്ണു ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് സമാപനമായി. ശിവരാത്രി ദിവസം വൈകീട്ട് രഹ്ന മുരളീദാസും, ദേവിക സുമേഷിൻ്റെയും നേതൃത്വത്തിൽ സംഗീതാർച്ചന നടന്നു. സംഗീതാർച്ചന നടത്തിയവരെ ക്ഷേത്രം മേൽശാന്തി സജീവ് പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് തായമ്പക, അത്താഴപൂജ, പുലർച്ചെ എഴുന്നള്ളിപ്പ് എന്നിവ നടന്നു. ക്ഷേത്രം തന്ത്രി പഴങ്ങാംപറമ്പ് ദിവാകരൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തിയും ട്രസ്റ്റിയുമായ സജീവ് എമ്പ്രാന്തിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു.