സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ല; നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി ഗവര്‍ണര്‍
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി ഗവർണർ. ഡി.പി.ആർ അന്തിമ അംഗീകാരത്തിനായി സമർപ്പിച്ചു. കാര്യക്ഷമവും വേഗത്തിലുള്ളതുമായ യാത്രയ്ക്ക് സിൽവർ ലൈൻ ആവശ്യമാണെന്നും ഗവർണർ അഭിപ്രായപ്പെട്ടു. പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ആരംഭിച്ചത്. സംസ്ഥാനത്തിന്‍റെ നേട്ടങ്ങൾ വിവരിച്ചുകൊണ്ടാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. പ്രസംഗത്തിലെ കേന്ദ്ര വിമർശന ഭാഗവും ഗവർണർ വായിച്ചു.