കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്‍റെ ആറാമത് പതിപ്പ് ജനുവരി 12ന് കോഴിക്കോട് ബീച്ചിൽ തുടക്കമാവും

കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവങ്ങളിലൊന്നായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്‍റെ ആറാമത് പതിപ്പ് ജനുവരി 12ന് കോഴിക്കോട് ബീച്ചിൽ തുടക്കം കുറിക്കും. വൈകിട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രിമാരായ സജി ചെറിയാൻ, മുഹമ്മദ് റിയാസ്, കെ.എൻ.ബാലഗോപാൽ, വി.എൻ.വാസവൻ, അഹമ്മദ് ദേവർകോവിൽ, പോപ്പ് ഗായിക ഉഷ ഉതുപ്പ്, ഗീതാഞ്ജലി, കെ.ആർ.മീര, ആഭാ യോനത്ത്, സുധാമൂർത്തി എന്നിവർ പങ്കെടുക്കും. 12 മുതൽ 15 വരെ കോഴിക്കോട് ബീച്ചിൽ ആറ് വേദികളിലായാണ് മേള നടക്കുന്നത്. നൊബേൽ സമ്മാന ജേതാക്കൾ, ബുക്കർ പുരസ്കാര ജേതാക്കളായ എഴുത്തുകാർ, സാഹിത്യ പ്രതിഭകൾ, നയതന്ത്രജ്ഞർ, സിനിമാ-നാടക പ്രതിഭകൾ, അവതാരകർ, കലാകാരൻമാർ, മുതിർന്ന രാഷ്ട്രീയ നേതാക്കൾ, ചരിത്രകാരൻമാർ, മാധ്യമപ്രവർത്തകർ തുടങ്ങി നിരവധി പ്രമുഖർ കേരള ലിറ്ററേച്ചർ ഫെസ്റ്റിൽ പങ്കെടുക്കും. 12 രാജ്യങ്ങളിൽ നിന്നായി 500 ഓളം പ്രഭാഷകരും പരിപാടിയുടെ ഭാഗമാകും. ശാസ്ത്രസാങ്കേതികവിദ്യ, കല, സിനിമ, രാഷ്ട്രീയം, സംഗീതം, പരിസ്ഥിതി, സാഹിത്യം, സംരംഭകത്വം, ആരോഗ്യം, കലാസംവിധാനം, സംസ്കാരം തുടങ്ങിയ വിഷയങ്ങൾ പരുപാടിയിൽ ചർച്ചയാവും. മൂന്നു ലക്ഷത്തിലധികം ആളുകൾ ഫെസ്റ്റിൻ്റെ ഭാഗമാവും. തുർക്കി സ്പെയിൻ, യുഎസ്, ബ്രിട്ടൻ, ഇസ്രായേൽ, മിഡിൽ ഈസ്റ്റ്, ഫാർ ഈസ്റ്റ് തുടങ്ങി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്ഷണിതാക്കളെക്കൊണ്ട് ധന്യമായിരിക്കും മേള.

Related Posts