മഞ്ഞ് വീഴ്ച്ച ശക്തമാകുന്നു; ഹരിയാനയിലും പഞ്ചാബിലും റെഡ് അലര്‍ട്ട്
ന്യൂഡല്‍ഹി: കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ആറ് വിമാനങ്ങൾ വൈകി. ഡൽഹി-റിയാദ്, ഡൽഹി-ഷിംല-കുളു, ഡൽഹി-വാരണാസി, ഡൽഹി-ധർമ്മശാല-ശ്രീനഗർ, ഡൽഹി-ഷിംല-ധർമ്മശാല, ഡൽഹി-ഡെറാഡൂൺ വിമാനങ്ങളാണ് വൈകിയത്. ഞായറാഴ്ച രാവിലെയും ഡൽഹിയിൽ കടുത്ത തണുപ്പ് അനുഭവപ്പെട്ടു. രാവിലെ 6.10ന് സഫ്ദർജംഗിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 5.6 ഡിഗ്രി സെൽഷ്യസാണ്. ഡൽഹി വിമാനത്താവളം സ്ഥിതി ചെയ്യുന്ന പാലം പ്രദേശത്ത് 200 മീറ്റര്‍ ദൂരക്കാഴ്ചയാണ് രേഖപ്പെടുത്തിയത്. ഉത്തരേന്ത്യയിൽ കനത്ത മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്. മഞ്ഞ് വീഴ്ച ശക്തമായതോടെ ഹരിയാനയിലും പഞ്ചാബിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. മൂടൽമഞ്ഞ് കാരണം 20 ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അധികൃതർ അറിയിച്ചു.