സോഷ്യൽ ജസ്റ്റിസ് ഫോർ ഇൻ്റർനാഷണൽ സിവിൽ റൈറ്റ് കൗൺസിൽ (SJFICRC) സംസ്ഥാന ഭാരവാഹികളുടെ യോഗം ചേർന്നു.

തൃപ്രയാറിൽ സംഘടനയുടെ ഓഫീസിൽ ചേർന്ന യോഗത്തിന്റെ ഉദ്ഘാടനം കർണ്ണാടക സംസ്ഥാന പ്രസിഡണ്ടും കേരള സംസ്ഥാന ഇൻ ചാർജുമായ ഗോപിനാഥ് വന്നേരി നിർവ്വഹിച്ചു. മനുഷ്യവകാശങ്ങൾ ,സ്ത്രീകളുടെ അവകാശങ്ങൾ, കുട്ടികളുടെ അവകാശങ്ങൾ, വൃദ്ധരുടെ അവകാശങ്ങൾ, വിദ്യാഭ്യാസ അവകാശ ങ്ങൾ, ഭക്ഷ്യ സുരക്ഷ അവകാശങ്ങൾ, ലഹരിക്കെതിരെയുള്ള പോരാട്ടങ്ങൾ, വികലാംഗരുടെ അവകാശങ്ങൾ, തൊഴിലാളികളുടെ അവകാശങ്ങൾ, മൃഗങ്ങളുടെ അവകാശങ്ങൾ, തുടങ്ങിയ അവകാശ ലംഘനങ്ങൾക്കെതിരെ പോരാടുന്ന സംഘടനയാണ് സോഷ്യൽ ജസ്റ്റിസ് ഫോർ ഇൻ്റർനേഷണൽ സിവിൽ റൈറ്റ് കൗൺസിൽ എന്ന് ഉദ്ഘാടനം പ്രസംഗത്തിൽ അദ്ധേഹം അറിയിച്ചു . സംഘടനയുടെ കേരളത്തിലെ പ്രവർത്തനങ്ങളെ ഏകോപിക്കുവാൻ ദേശീയ ചെയർമാൻ ഷൗക്കത്ത് ഹുസൈൻ മിശ്രയാണ് വന്നേരി ഗോപിനാഥിന് കേരളത്തിന്റെ ഇൻ ചാർജ് പദവി നൽകിയത്. SJFICRC സംസ്ഥാന കോർഡിനേറ്റർ കെ.എ.ഹംസ, വൈസ് പ്രസിഡൻ്റുമാരായ രാമചന്ദ്രപിള്ള, ഷാജു.കെ.എസ്, അഭിലാഷ് പി.ജി, മനോജ് ചീരോത്ത്, മുഹമ്മദ് ഇസ്മയിൽ, സന്ദീപ്.ടി.കെ എന്നിവർ സംസാരിച്ചു. SJFICRC സംസ്ഥാന ജനറൽ സെക്രട്ടറി എം.ബി.സജീവ് സ്വാഗതവും കെ.എ.ഹംസ നന്ദിയും പറഞ്ഞു. സംഘടനയുടെ ജില്ലാ കമ്മിറ്റികൾ രൂപീകരിച്ചുക്കൊണ്ട് പ്രവർത്തനമാരംഭിക്കാൻ സംസ്ഥാന കമ്മറ്റി യോഗത്തിൽ തീരുമാനിച്ചു.

Related Posts