ബഹിരാകാശ ഹോട്ടൽ യഥാർഥ്യത്തിലേക്കോ ?

2026-ൽ നിർമ്മാണം ആരംഭിക്കാൻ പദ്ധതിയിട്ടിരിക്കുന്ന വോയേജർ ബഹിരാകാശ നിലയം അല്ലെങ്കിൽ വോയേജർ സ്റ്റേഷൻ കറങ്ങുന്ന വീൽ മാതൃകയിലുള്ള ബഹിരാകാശ നിലയമാണ്. അതെ സമയം ലോകത്തെ ആദ്യത്തെ വാണിജ്യ ബഹിരാകാശ ഹോട്ടലാണ് ബഹിരാകാശ നിലയം ലക്ഷ്യമിടുന്നത്. ഓർബിറ്റൽ അസംബ്ലി കോർപ്പറേഷനാണ് ബഹിരാകാശ നിലയത്തിന്റെ നിർമാണം. നിലയത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട് . കുറച്ചൊക്കെ ആശ്ചര്യജനകമെങ്കിലും പുറത്തുവന്ന വിവരങ്ങൾ ഇങ്ങനെയാണ്

ഭൂമിക്ക് പുറത്തെ ആദ്യത്തെ ഹോട്ടലിന് 400 പേരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ടാവും ബാറുകൾ, സിനിമ ഹാളുകൾ, ഭക്ഷണശാലകൾ തുടങ്ങി ജിംനേഷ്യം വരെ ഈ ബഹിരാകാശ ഹോട്ടലിൽ ഒരുക്കിയിട്ടുണ്ട്.അമേരിക്കൻ കമ്പനിയായ ഓർബിറ്റൽ അസംബ്ലി കോർപ്പറേഷന്റെ നേതൃത്വത്തിലുള്ള ഈ ബഹിരാകാശ ഹോട്ടലിന്റെ നിർമ്മാണം 2026 ൽ ആരംഭിക്കാനാണ് പദ്ധതി.കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി തങ്ങളുടെ സ്വപ്ന സംരംഭത്തിന്റെ ചെലവ് വ്യക്തമാക്കിയിട്ടില്ല.ഭൂമിയെ ഓരോ 90 മിനുട്ടിലും ഒ എ സി യുടെ ബഹിരാകാശ ഹോട്ടൽ വലംവയ്ക്കും. ചന്ദ്രന്റെ ഉപരിതലത്തിനു സമാനമായ കൃത്രിമ ഗുരുത്വാകർഷണമായിരിക്കും ഈ ഹോട്ടലിൽ സഞ്ചാരികൾ അനുഭവിക്കുക.വൃത്താകൃതിയിൽ ലോഹത്തിലാണ് നിർമ്മാണം. ബഹിരാകാശ ഹോട്ടലിന് പുറത്തേക്ക് സജ്ജീകരിച്ചിട്ടുള്ള പ്രത്യേക ഭാഗങ്ങളിൽ സഞ്ചാരികൾക്കും ശാസ്ത്രജ്ഞർക്കും ബഹിരാകാശ ഗവേഷണത്തിനുമുള്ള അവസരമുണ്ടാകും. ഹോട്ടലിന്റെ 24 ഭാഗങ്ങളാണ് അതിഥികൾക്കായി നീക്കിവയ്ക്കുക. ബാക്കിയുള്ള ഭാഗങ്ങൾ സർക്കാരുകൾക്കുക്കോ സ്വകാര്യകമ്പനികൾക്കോ വാടകയായോ സ്വന്തമായോ നൽകാനും പദ്ധതിയുണ്ട്. ഒരു ക്രൂസ് കപ്പലിനു സമാനമായ സൗകര്യങ്ങളാണ് സഞ്ചാരികൾക്കായി ഹോട്ടലിൽ ഒരുക്കുക. പ്രത്യേകം തീമുകൾ അനുസരിച്ചുള്ള റസ്റ്റോറന്റുകൾ, ഹെൽത്ത് സ്പാ, ലൈബ്രറി തുടങ്ങി കൺസർട്ട് വേദികൾ വരെ ഇവിടെയുണ്ടാകും.

സഞ്ചാരികളെ ഭൂമിയിൽനിന്നും ബഹിരാകാശ ഹോട്ടലിലേക്ക് തിരിച്ചു എത്തിക്കാനുള്ള ചുമതല സ്പേസ്എക്സി നെയാണ് ഏൽപ്പിച്ചിരിക്കുന്നത്. ബഹിരാകാശ ഹോട്ടൽ എന്ന ആശയം പ്രാവർത്തികമാക്കാൻ ശ്രമിക്കുന്ന ആദ്യ കമ്പനിയാണ് ഒ എ സി. ബഹിരാകാശ ഹോട്ടലിൽ താമസിക്കാനെത്തുന്ന അതിഥികൾക്ക് 15 ആഴ്ച പ്രത്യേക പരിശീലനം നിർബന്ധമാണ്.ഇതിനുശേഷം 10 ദിവസത്തെ ബഹിരാകാശ ജീവിതം ഭൂമിയിൽ കൃത്രിമമായി അനുഭവിച്ച ശേഷമാകും സഞ്ചാരികൾ യാത്ര തിരിക്കുക.

Related Posts