കൊവിഡ് വ്യാപനം രൂക്ഷം; 10,000 ഡോസ് വാക്സിൻ ആവശ്യപ്പെട്ട് സംസ്ഥാനം
ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് 10,000 ഡോസ് കൊവിഡ് വാക്സിൻ ആവശ്യപ്പെട്ട് സംസ്ഥാനം. കാലാവധി കഴിയാറായ 4,000 ഡോസ് കൊവിഡ് വാക്സിൻ ഈ മാസം പാഴാകും. കൊവിഡ് വാക്സിൻ്റെ ഡിമാൻഡ് കുറഞ്ഞതാണ് പാഴാകാൻ കാരണം. സർക്കാർ, സ്വകാര്യ മേഖലകളിലായി വെള്ളിയാഴ്ച 170 പേർക്ക് വാക്സിൻ നൽകിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 1,081 പേർക്ക് മാത്രമാണ് വാക്സിൻ ലഭിച്ചത്. സർക്കാർ മേഖലയിൽ കോവിഷീൽഡ് വാക്സിൻ സ്റ്റോക്കില്ല. ഇതുവരെ 2 കോടി 91 ലക്ഷം പേർ ഒന്നാം ഡോസ് വാക്സിനും 2 കോടി 52 ലക്ഷം പേർ രണ്ടാം ഡോസ് വാക്സിനും എടുത്തിട്ടുണ്ട്. 30 ലക്ഷം പേർക്ക് മാത്രമാണ് മൂന്നാം ഡോസ് ലഭിച്ചത്.