കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ പ്രവചനത്തിൽ തെറ്റുപറ്റിയെന്ന് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: തീവ്ര മഴ പ്രവചിക്കുന്നതിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന് വീഴ്ച്ചയുണ്ടായതായി സംസ്ഥാന സർക്കാർ. കേന്ദ്ര ഭൗമ ശാസ്ത്ര വകുപ്പാണ് മുന്നറിപ്പ് നല്‍കേണ്ടത്. ഒക്ടോബർ 16 ന് രാവിലെ 10 വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ലെന്ന് റവന്യു മന്ത്രി കെ രാജൻ നിയമസഭയില്‍ പറഞ്ഞു.

മോശം കാലാവസ്ഥ മൂലം വ്യോമ - നാവിക ഹെലികോപ്റ്ററുകള്‍ക്ക് ദുരന്ത സ്ഥലത്ത് എത്തിചേരാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തീവ്രമഴ ഉണ്ടായ ഇടുക്കിയിലും കോട്ടയത്തും ഒരു മുന്നറിപ്പും ലഭിച്ചില്ല. ജിയോളജിക്കൽ സർവ്വേ ആളുകളെ മാറ്റി പാർപ്പിക്കാൻ പറഞ്ഞിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. കാലാവസ്ഥാ വകുപ്പിനെ അല്ലാതെ മറ്റൊരു ഏജൻസിനേയും ആശ്രയിക്കാൻ കഴിയില്ലെന്നും കെ രാജൻ വ്യക്തമാക്കി.

ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഒരു പ്രത്യേക സ്ഥലത്തെ കാലാവസ്ഥ പ്രവചിക്കാൻ ആവശ്യമായ ഗവേഷണവും നടക്കുന്നുണ്ടെന്ന്‌ ഐ എം ഡിയിലെ വിദഗ്ധർ പറയുന്നു. മൂന്നു ദിവസം മുമ്പുവരെയുള്ള കാലാവസ്ഥ പ്രവചിക്കാനാകുന്ന സംവിധാനമാണ്‌ നിലവിലുള്ളത്‌. മൂന്നു മണിക്കൂർമുമ്പുവരെയുള്ള തത്സമയ പ്രവചനത്തിനും കഴിയുന്നുണ്ട്‌. ഏറ്റവും അടുത്ത സമയം എന്ത്‌ സംഭവിക്കുന്നുവെന്നത്‌ കൂടുതലും സമുദ്രത്തിലെ അന്തരീക്ഷത്തെ ആശ്രയിച്ചാണ് കണക്കാക്കപ്പെടുന്നത്. ഉപയോഗിച്ചുവരുന്ന മാതൃക നവീകരിക്കാനാകാത്തത്‌ കാലാവസ്ഥാ പ്രവചനത്തിൽ പിഴവിന്‌ കാരണമാകുന്നുവെന്ന്‌ വിലയിരുത്തൽ. കാലാവസ്ഥാ വ്യതിയാനത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത അന്തരീക്ഷചലനങ്ങളും പ്രവചനത്തെ ബാധിക്കുന്നു.

Related Posts