മധു വധ കേസിലെ സാക്ഷികളുടെ മൊഴിമാറ്റം സംസ്കാരിക കേരളത്തിന് അപമാനം; കൂരിപ്പുഴ ശ്രീകുമാർ

തൃപ്രയാർ: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ സംരക്ഷിക്കുന്ന നിലപാടുമായി സാക്ഷികൾ മൊഴിമാറ്റി പറഞ്ഞത് സാംസ്കാരിക കേരളത്തിന്റെ പുറകോട്ടടി സൂചിപ്പിക്കുന്നതെന്നാണെന്ന് കൂരിപ്പുഴ ശ്രീകുമാർ അഭിപ്രായപ്പെട്ടു.കേരളം വളർത്തിയെടുത്ത നവോത്ഥന മൂല്യങ്ങളും സാംസ്‌കാരിക മുന്നേറ്റവും പൈതൃകവും നശിക്കുന്നതിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. സി പി ഐ ത്യശൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ കവിയരങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി ഇ.എം.ശതീശൻ അദ്ധ്യക്ഷത വഹിച്ചു. സ:പി.കെ.ഗോപാലകൃഷ്ണൻ നഗറിൽ നടന്ന കവിയരങ്ങിൽ കവികളായ പി.എൻ ഗോപീകൃഷ്ണൻ, അൻവർ അലി, കെ.ആർ ടോണി,സി. രാവുണ്ണി, പി.ജി തമ്പി, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ഇ. ജിനൻ, സലീംരാജ്, ടി.കെ കൂട്ടൻ, രാമദാസ് തളിക്കുളം, ചന്ദ്രതാര ടീച്ചർ, പി എസ് റഫീഖ്, ബിലു സി നാരായണൻ, വിജീഷ് എടക്കുന്നിൽ എന്നിവർ പങ്കെടുത്തു. സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്, സ്വാഗതസംഘം ചെയർമാനും മുൻ മന്ത്രിയുമായ അഡ്വ: വി.എസ്.സുനിൽ കുമാർ, സ്വാഗത സംഘം കൺവീനറും ജില്ലാ അസി:സെക്രട്ടറിയുമായസംസ്ഥാന അഡ്വ ടിആർ രമേഷ് കുമാർ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി.ബാലചന്ദ്രൻ എം എൽ എ, സ്വർണ്ണലത ടീച്ചർ, സിപിഐ ജില്ലാ കൗൺസിൽ അംഗങ്ങളായ കെ.പി.സന്ദീപ്, ഗീത ഗോപി, സി.ആർ മുരളീധരൻ, സംഘാടക സമിതി ജോയിന്റ് കൺവീനർ കെ.കെ.ജോബി എന്നിവർ പങ്കെടുത്തു.

Related Posts