പ്രതിമയ്ക്ക് മുരളിയുടെ ഛായയില്ല; പണം തിരിച്ചടയ്ക്കണമെന്ന് അക്കാദമി, ഇളവ് നൽകി ധനവകുപ്പ്
തിരുവനന്തപുരം: നടൻ മുരളിയുടെ ശിൽപത്തിന് മുഖച്ഛായ ഇല്ലാത്തതിനാൽ പണം തിരിച്ചടയ്ക്കാൻ സംഗീതനാടക അക്കാദമി നിർദ്ദേശിച്ച ശിൽപിക്ക് സംസ്ഥാന ധനവകുപ്പ് പിഴത്തുകയിൽ ഇളവ് നൽകി. സാമ്പത്തികപ്രതിസന്ധി ഘട്ടത്തിൽ പ്രതിമയുടെ പേരിൽ 5.70 ലക്ഷം രൂപയാണ് ധനവകുപ്പ് എഴുതിത്തള്ളിയത്. നടൻമുരളിയുടെ രണ്ട് പ്രതിമകൾ അക്കാദമിയിൽ ഇരിക്കുമ്പോഴാണ് മൂന്നാമത്തെ വെങ്കല പ്രതിമ പണിയണമെന്ന്അക്കാദമിക്ക് തോന്നിയത്, അപ്പോൾ തന്നെ ശിൽപി വിൽസൺ പൂക്കായിക്ക് 5.70 ലക്ഷം രൂപയ്ക്ക് കരാറുംനൽകി. പ്രതിമയുമായി പൂക്കായി വന്നപ്പോൾ കണ്ടവരെല്ലാം ഞെട്ടിപ്പോയി. മുരളിയുടെ മുഖവുമായി പ്രതിമയ്ക്ക്യാതൊരു സാദൃശ്യവും ഉണ്ടായിരുന്നില്ല. തുടർന്ന് സംഗീത നാടക അക്കാദമി ശിൽപിക്ക് അനുവദിച്ച പണംതിരികെ നൽകാൻ കത്ത് നൽകി. ശിൽപനിർമ്മാണത്തിന് അനുവദിച്ചതിനേക്കാൾ കൂടുതൽ പണംചെലവായെന്നും മറ്റ് വരുമാന മാർഗങ്ങളില്ലെന്നും താൻ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അതിനാൽ തുകതിരിച്ചടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്നുമായിരുന്നു ശിൽപിയുടെ നിലപാട്. അപേക്ഷ പരിഗണിച്ചഅക്കാദമി ഭരണസമിതി ഇത് നേരിട്ട് സർക്കാരിന് അയച്ചു. തുക എഴുതിത്തള്ളാൻ ധനമന്ത്രി തയ്യാറായി. തീരുമാനം ശരിവച്ച സാംസ്കാരിക വകുപ്പ് നഷ്ടം അക്കാദമിയുടെ അക്കൗണ്ടിലേക്ക് വകയിരുത്തി. ഏതായാലുംപ്രതിമയുടെ പേരിൽ 5.70 ലക്ഷം രൂപ പൊതുപണമാണ് നഷ്ട്ടമായത്. മരണസമയത്ത് മുരളി സംഗീത നാടകഅക്കാദമി ചെയർമാനായിരുന്നു. രണ്ട് പ്രതിമകൾ ഉള്ളപ്പോൾ മൂന്നാമത്തെ വെങ്കല ശിൽപത്തിന്‍റെ ആവശ്യകതഎന്താണ് എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം ലഭിച്ചിട്ടില്ല.