സെന്റ് സെബാസ്റ്റ്യൻസ് ആർ സി എൽ പി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശില ആശിർവ്വാദകർമ്മവും തറക്കല്ലിടൽ കർമ്മവും നടന്നു.
വലപ്പാട്: സെന്റ് സെബാസ്റ്റ്യൻസ് ആർ സി എൽ പി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശില ആശിർവ്വാദകർമ്മവും തറക്കല്ലിടൽ കർമ്മവും സ്കൂൾ മാനേജർ വികാരി ഫാ.ബാബു അപ്പാടനും ജനറൽ കൺവീനർ ബിജു എലുവത്തിങ്കലും ചേർന്ന് നിർവഹിച്ചു. സ്കൂൾ പരിസരത്തു ചേർന്ന യോഗത്തിൽ ചെയർമാൻ ഇ കെ തോമസ്, രക്ഷാധികാരി ഇ പി അജയഘോഷ്, വി എച്ച്എ സ് ഇ പ്രിൻസിപ്പാൾ അജിത് കുമാർ, പ്രധാന അദ്ധ്യാപിക കെ സി ജിഷ, മായ കോളേജ് പ്രിൻസിപ്പാൾ ആവാസ് എന്നിവർ സംസാരിച്ചു. പി ടി എ പ്രസിഡണ്ട് ഉദയകുമാർ, ഡവലപ്മെന്റ് കമ്മിറ്റി കൺവീനർ എ എൻ ജി ജെയ്ക്കോ, ഫിനാൻസ് കൺവീനർ പി എ ജോസഫ്, ട്രഷറർ ഡേവിസ് വാഴപ്പിള്ളി, ഒ എസ്എ പ്രസിഡണ്ട് ജോസ് താടിക്കാരൻ, സൂപ്പർവൈസർ എ എ ആന്റണി, പി ആർ ഒ ഷാജി ചാലിശ്ശേരി, കൈക്കാരൻമാരായ ബാബു തോമസ്, ജോസ് ആലപ്പാട്ട്, സെബി ജോർജ് എന്നിവരും മറ്റു കമ്മിറ്റി ഭാരവാഹികളും സന്നിഹിതരായിരുന്നു. പ്രധാന അദ്ധ്യാപിക എം ജെ ജെറീന നന്ദി പറഞ്ഞു.