ശ്രീ പാലപ്പെട്ടി ഭഗവതി ക്ഷേത്രത്തിൽ പ്രദക്ഷിണവഴി കല്ലുവിരിക്കൽ ആരംഭിച്ചു

എടമുട്ടം : ശ്രീ പാലപ്പെട്ടി ഭഗവതി ക്ഷേത്രത്തിലെ പ്രദക്ഷിണവഴി കല്ലുവിരിക്കലിന്റെ ആദ്യ ശിലാസ്ഥാപന ഉദ്ഘാടനം മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻറ് കമ്മീഷണർ ടി സി ബിജു നിർവഹിച്ചു. പുനരുദ്ധാരണ കമ്മിറ്റി പ്രസിഡണ്ട് ഗംഗാധരൻ വി എസ് അധ്യക്ഷത വഹിച്ചു, ശ്രീ പാലപ്പെട്ടി ഭഗവതി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ രഞ്ജിത്ത് ആർ എസ് സ്വാഗതം പറഞ്ഞു. വിശിഷ്ട അതിഥികളായ മലബാർ ദേവസ്വം ബോർഡ് ഏരിയ കമ്മിറ്റി ചെയർമാൻ ഒ കെ ബേബി ശങ്കർ, മലബാർ ദേവസ്വം ബോർഡ് ഏരിയ കമ്മിറ്റി മെമ്പർ ജയകുമാർ, ശ്രീ കുരുംബ ഭഗവതി ക്ഷേത്രം കൊടുങ്ങല്ലൂർ സത്യധർമ്മൻ അടികൾ, ശ്രീ കുമരചിറ ഭഗവതി ക്ഷേത്രം കോമരം കൃഷ്ണൻ, ശ്രീ പാലപ്പെട്ടി ഭഗവതി ക്ഷേത്രം മേൽശാന്തി ചവർക്കാട് ഇല്ലം പ്രദോഷ് ശങ്കർ, പാലപ്പെട്ടി ഭഗവതി ക്ഷേത്രം ട്രസ്റ്റ് ബോർഡ് മെമ്പർ ജനാർദ്ദനൻ വല്ലത്ത് എന്നിവർ സംസാരിച്ചു, പുനരുദ്ധാരണ കമ്മിറ്റി സെക്രട്ടറി രാഗേഷ് യു ആർ നന്ദി പറഞ്ഞു. ചടങ്ങിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.

Related Posts