ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടം ക്ലൈമാക്സിലേക്ക്
സിഡ്നി: ടി20 ലോകകപ്പിലെ എല്ലാ ടീമുകളും 4 മത്സരങ്ങൾ വീതം പൂർത്തിയാക്കിയതോടെ സൂപ്പർ 12 പോരാട്ടങ്ങൾ ക്ലൈമാക്സിലെത്തി. 2 ഗ്രൂപ്പുകളിൽ നിന്ന് 2 ടീമുകൾ വീതമാവും സെമിയിലെത്തുക. ഇന്ത്യ ഉൾപ്പെടുന്ന ഗ്രൂപ്പ് രണ്ടിൽ ഓരോ ടീമിനും ഓരോ മത്സരം വീതമാണ് ഉണ്ടാവുക. ഇന്ത്യയും സിംബാബ്‌വെയും തമ്മിലുള്ള അടുത്ത മത്സരം ജയിച്ചാൽ ഇന്ത്യക്ക് സെമി ഫൈനൽ ഉറപ്പാണ്. മഴ കാരണം മത്സരം ഉപേക്ഷിക്കുകയും പോയിന്‍റ് പങ്കിടുകയും ചെയ്താലും ഇന്ത്യ സെമിയിലെത്തും. ബംഗ്ലദേശിനെതിരായ മത്സരം പാക്കിസ്ഥാൻ ജയിക്കുകയും ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകളിലൊന്ന് അവസാന മത്സരം തോൽക്കുകയും ചെയ്താൽ പാക്കിസ്ഥാന് സെമിയിലെത്താം. നെതർലൻഡ്സിനെതിരായ മത്സരം ജയിച്ചാൽ ദക്ഷിണാഫ്രിക്ക സെമിയിലെത്തും. മത്സരം ഉപേക്ഷിച്ച് പോയിന്റ് പങ്കുവച്ചാൽ നെറ്റ് റൺറേറ്റ് ബാധകമാകും.