ചാനൽ ചർച്ചകൾ ഉണ്ടാക്കുന്നത്ര മാലിന്യങ്ങൾ മറ്റാരും ഉണ്ടാക്കുന്നില്ലെന്ന് സുപ്രീം കോടതി

ടെലിവിഷൻ ചാനലുകളിലെ ചർച്ചകൾ ഉണ്ടാക്കുന്ന അത്രയും മാലിന്യങ്ങൾ മറ്റാരും ഉണ്ടാക്കുന്നില്ലെന്ന് സുപ്രീം കോടതി. ഡൽഹിയിലെ മാലിന്യപ്രശ്നത്തിലാണ് മാധ്യമങ്ങളെ അതിരൂക്ഷമായ ഭാഷയിൽ സുപ്രീം കോടതി വിമർശിച്ചത്.

കർഷകരുടെ ദയനീയാവസ്ഥ എല്ലാവർക്കും അറിയാം. ഫൈവ് സ്റ്റാർ ഹോട്ടലുകളിലും സെവൻ സ്റ്റാർ ഹോട്ടലുകളിലും ഇരുന്നാണ് കർഷകരെ ചിലർ വിമർശിക്കുന്നത്. കൈവശമുള്ള ഭൂമിയിൽനിന്ന് കർഷകർക്ക് എന്ത് ആദായമാണ് ലഭിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. നിരോധനം ഉണ്ടായിട്ടും പടക്കങ്ങൾ പൊട്ടിക്കുന്നവരാണ് കർഷകർ കച്ചി കത്തിക്കുന്നതിനെ കുറ്റപ്പെടുത്തുന്നതെന്നും കോടതി വിമർശിച്ചു.

Related Posts